‘ശബരീനാഥന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം, പിണറായിയുടെ അരുമ ശിഷ്യനായ വാനരസേന സംസ്ഥാന സെക്രട്ടറി ഒരു മാസമായി ജയിലില്‍’

തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചനക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന് ജാമ്യം ലഭിച്ചതിനു പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.

ബല്‍റാം രംഗത്ത്. ഒരു മാസമായി ജയിലിലുള്ള എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ കാര്യം സൂചിപ്പിച്ച്‌ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ബല്‍റാം മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.

വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

എന്താണ് ‘വധശ്രമം’ എന്നതിനേക്കുറിച്ച്‌ പിണറായി വിജയന്റെയും പോലീസിന്റെയും വ്യാഖ്യാനം എന്തുതന്നെയായിരുന്നാലും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് അതേക്കുറിച്ച്‌ കൃത്യമായ ഒരു കാഴ്ചപ്പാട് ഉണ്ട്. അതുകൊണ്ടാണ് ശബരീനാഥന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം അനുവദിക്കപ്പെട്ടതും പിണറായി വിജയന്റെ അരുമ ശിഷ്യനായ വാനരസേന സംസ്ഥാന സെക്രട്ടറി ഒരു മാസമായി ജാമ്യം ലഭിക്കാതെ അകത്ത് കിടക്കുന്നതും.

prp

Leave a Reply

*