ശബരിമല: ആചാരം സംരക്ഷിക്കാന്‍ ധര്‍മയുദ്ധം നടത്തും- പന്തളം രാജകുടുംബാംഗം

പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ലെന്നും വേണ്ടിവന്നാല്‍ ധര്‍മയുദ്ധം നടത്തുമെന്നും പന്തളം രാജകുടുംബാംഗം മകം തിരുനാള്‍ കേരളവര്‍മ രാജ.

ആചാരങ്ങള്‍ തന്ത്രിയാണ് തീരുമാനിക്കേണ്ടത്. എന്തെങ്കിലും മാറ്റം വരുത്തേണ്ടി വന്നാല്‍ തന്ത്രിയെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഈ മാന്യത പോലും കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ സിസിലി ആരോപിച്ചു. ആചാരങ്ങള്‍ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും അവര്‍ പറഞ്ഞു.

prp

Related posts

Leave a Reply

*