ശബരിമല തീര്‍ത്ഥാടനം: ആദ്യ ദിവസങ്ങളില്‍ 25,000 പേര്‍ക്ക്​ പ്രവേശനം; പമ്ബാ സ്നാനത്തിനും അനുമതി

തിരുവനന്തപുരം: നവംബര്‍ 16-ന് ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന്​ ആദ്യ ദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കാന്‍ ദേവസ്വം വകുപ്പ്​ തീരുമാനിച്ചു. പമ്ബാ സ്നാനത്തിനും അനുമതി നല്‍കും.

തീര്‍ഥാടകരുമായി എത്തുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ പോകാം. വെര്‍ച്ച്‌വല്‍ ക്യൂ സംവിധാനം തുടരാനാണ്​ തീരുമാനം. ബുക്കിങ് കൂട്ടും. നെയ്യഭിഷേകം മുന്‍ വര്‍ഷത്തെ രീതിയില്‍ തന്നെ തുടരാനാണ്​ തീരുമാനിച്ചത്​.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തീര്‍ഥാടനം സംബന്ധിച്ച മുന്നൊരുക്കം, പമ്ബ, എരുമേലി എന്നിവിടങ്ങളിലെ ആശുപത്രികളുടെ സൗകര്യം, ആര്‍.ടി.പി.സി.ആര്‍.പരിശോധന നടത്തുന്നതിനുള്ള സൗകര്യം എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും റവന്യൂ ദേവസ്വം വകുപ്പും സംയുക്തമായി കര്‍മപദ്ധതി തയ്യാറാക്കിയതായും മന്ത്രി കെ. രാധാകൃഷ്​ണന്‍ അറിയിച്ചു.

prp

Leave a Reply

*