കണ്ണൂര്‍: ശബരിമല ഡ്യൂട്ടിക്കായി നിയമിക്കപ്പെടുന്ന പോലീസ് സേനാംഗങ്ങള്‍ ഇനിമുതല്‍ സ്വന്തം നിലയ്ക്കു ഭക്ഷണം കഴിക്കേണ്ടിവരും.ആദ്യകാലത്ത് ദേവസ്വംതന്നെ ഇവര്‍ക്കായി മെസ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പോലീസ് മെസ് ആരംഭിച്ചിരുന്നു. പോലീസ് മെസിലേക്കു സാധനങ്ങള്‍ നല്‍കുന്നതിന് ദേവസ്വം ചെറിയ തുക ഈടാക്കിയിരുന്നുവെങ്കിലും ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ഇത് ഏറെ ആശ്വാസമായിരുന്നു.
എന്നാല്‍ ഈ വര്‍ഷം മുതല്‍ പോലീസ് മെസിലേക്കു സബ്സിഡി നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന സേനാംഗങ്ങള്‍ അവര്‍ക്ക് ലഭിക്കുന്ന അലവന്‍സില്‍നിന്നും മെസ് തുക നല്‍കണമെന്നു കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ദിവസം 100 രൂപ വീതം മെസ് തുകയായി നല്‍കാനാണ് നിര്‍ദേശം.

