കീവ്: യുക്രെയിനില്‍ റഷ്യ പോരാടി തളരുകയാണെന്നും അധിനിവേശം പൂര്‍ത്തിയാ ക്കില്ലെന്നും അമേരിക്ക. യുക്രെയ്‌നിലേക്ക് പ്രവേശിച്ച റഷ്യന്‍ സൈനികര്‍ക്ക് ഇനി പത്തു ദിവസം പിടിച്ചുനില്‍ക്കാനുള്ള ആയുധങ്ങളും ഭക്ഷണവും മാത്രമേയുള്ളുവെന്ന വിവരമാണ് അമേരിക്ക പുറത്തുവിടുന്നത് മുന്‍ യുഎസ് കമാന്റര്‍ ബെന്‍ ഹോഡ്‌ജെസാണ് യുക്രെയ്ന്‍ ചെറുത്തുനില്‍പ്പ് ഫലപ്രദമാണെന്ന വാദവുമായി രംഗത്ത് എത്തിയത്
‘റഷ്യ-യുക്രെയ്ന്‍ യുദ്ധം ഏതാണ്ട് നിര്‍ണ്ണായക ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. യുക്രെയ്‌നില്‍ ഇനി അധിക ദിവസം പിടിച്ചുനില്‍ക്കാന്‍ റഷ്യയ്‌ക്കാവില്ല. കരസേന അവരുടെ ആയുധങ്ങള്‍ ആവശ്യത്തിനില്ലാത്ത സ്ഥിതിയിലേക്ക് എത്തുകയാണ്. അരലക്ഷത്തിലധികം സൈനികരെ യുക്രെയ്‌നിലേക്ക് പ്രവേശിപ്പിച്ച റഷ്യയ്‌ക്ക് വിഭവങ്ങള്‍ എത്തിക്കാനാകില്ല. യുക്രെയ്ന്‍ സൈന്യത്തിന്റേയും ജനതയുടേയും പോരാട്ടം വിജയിക്കുക തന്നെ ചെയ്യും.’ ബെന്‍ ഹോഡ്‌ജെസ് പറഞ്ഞു.
യുക്രെയ്‌നിലെ എല്ലാ നഗരങ്ങളും റഷ്യയ്‌ക്ക് പിടിക്കാനാകില്ല. നിലവിലെ അന്താരാഷ്‌ട്ര സമ്മര്‍ദ്ദങ്ങളും ഉപരോധവും അവരെ പിന്തിരിപ്പിക്കുകയാണെന്നും അമേരിക്ക പറയുന്നു. എന്നാല്‍ യുക്രെയ്ന്‍ പൂര്‍ണ്ണമായും നിരായുധമാക്കുന്നത് വരെ ഘട്ടംഘട്ടമായി ആക്രമണം തുടരുമെന്ന് തന്നെയാണ് പുടിന്റെ തീരുമാനം.

