റഷ്യന്‍ സേനയുടെ പേടിസ്വപ്നമായിരുന്ന ‘കീവിലെ പ്രേതം’ കൊല്ലപ്പെട്ടു; യുക്രെയിന്റെ വീരനായകന്‍ തകര്‍ത്തത് 40 വിമാനങ്ങള്‍

കീവ്: യുക്രെയിന്‍ ജനത ‘കാവല്‍ മാലാഖ’യെന്ന് വിളിച്ച റഷ്യന്‍ സേനയുടെ പേടിസ്വപ്നമായിരുന്ന ‘കീവിലെ പ്രേതം’ എന്നറിയപ്പെട്ടിരുന്ന യുക്രെയിന്‍ യുദ്ധവിമാനത്തിലെ പൈലറ്റ് കൊല്ലപ്പെട്ടു.

ഇരുപത്തിയൊന്‍പതുകാരനായ മേജര്‍ സ്റ്റെപാന്‍ താരാബല്‍ക്കയാണ് അപരനാമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. മേജറിന്റെ മരണശേഷമാണ് യുക്രെയിന്‍ കീവിലെ പ്രേതത്തെ വെളിപ്പെടുത്തിയത്.

മാര്‍ച്ച്‌ 13ന് മിഗ്-29 യുദ്ധവിമാനത്തില്‍ റഷ്യന്‍ സേനയോട് യുദ്ധം ചെയ്യവെയാണ് മേജര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത് ഇപ്പോഴാണ്. യുദ്ധത്തിന്റെ ആദ്യ ദിനം തന്നെ ആറ് റഷ്യന്‍ വിമാനങ്ങള്‍ തകര്‍ത്തതിന് പിന്നാലെയാണ് യുക്രെയിന്‍ ജനത അദ്ദേഹത്തെ കാവല്‍ മാലാഖയെന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നതിനാല്‍ നിഗൂഡത നിറഞ്ഞ വ്യക്തിയായി മാറുകയും കീവിലെ പ്രേതം എന്ന പേരില്‍ അറിയപ്പെടുകയുമായിരുന്നു.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1497834538843660291&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fmadhyamam-epaper-dh7ee2071891e44329a4e060ba8dade0a6%2Fsudheer%2Bkumar%2Bvadham%2Baareses%2Bpravarthakare%2Bveruthe%2Bvittu-newsid-n382016406&sessionId=2d004c3d331b973e736df4a91e36d834e938be17&theme=light&widgetsVersion=c8fe9736dd6fb%3A1649830956492&width=550px

മരണാനന്തര ബഹുമതിയായി യുക്രെയിനിന്റെ നായകന്‍ എന്ന പദവിയും ധീരതയ്ക്കുള്ള രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ഓര്‍ഡര്‍ ഒഫ് ദി ഗോള്‍ഡന്‍ സ്റ്റാര്‍ നല്‍കിയും യുക്രെയിന്‍ ഭരണകൂടം മേജര്‍ സ്റ്റെപാന്‍ താരാബല്‍ക്കയെ ആദരിച്ചു.

പടിഞ്ഞാറന്‍ യുക്രെയിനിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച സ്റ്റെപാന്‍ കുഞ്ഞുനാളില്‍ തന്നെ യുദ്ധവിമാനത്തിന്റെ പൈലറ്റ് ആകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസത്തിന് ശേഷം യുക്രെയിന്‍ സേനയുടെ ഭാഗമാവുകയായിരുന്നു. ഒലീനയാണ് മേജര്‍ സ്റ്റെപാന്റെ ഭാര്യ. മകന്‍ എട്ടുവയസുകാരനായ യാരിക്.

prp

Leave a Reply

*