കണ്ണൂര്‍: തലശ്ശേരിയിലെ സി.പി.എം പ്രവര്ത്തകന് സുധീര്‍ കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്.എസ്.എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടു.
ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്.
തെളിവുകളുടെ അഭാവത്തില്‍ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു എന്ന നിഗമനത്തിലാണ് പ്രതികളെ വെറുതെവിട്ടത്.
2007 നവംബര്‍ അഞ്ചിനാണ് സി.പി.എം പ്രവര്‍ത്തകനായ സുധീര്‍ കുമാര്‍ കൊല്ലപ്പെട്ടത്. കേസില്‍ 35 സാക്ഷികളും 67 രേഖകളും പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു.

