ആര്‍എസ്‌എസുകാരനെന്ന് സ്വയം പറയുന്നു; ‘ഹിന്ദു’ എന്ന് വിളിക്കപ്പെടാന്‍ ഗവര്‍ണര്‍ക്ക് എന്തവകാശമെന്ന് കെ.എം ഷാജി

തന്നെ ഹിന്ദു എന്ന് വിളിക്കണമെന്ന ഗവര്‍ണറുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. ഹിന്ദു എന്ന് വിളിക്കപ്പെടാന്‍ ഈ ആര്‍എസ്‌എസുകാരനെന്നു സ്വയം പറയുന്ന ഗവര്‍ണര്‍ക്ക് എന്തവകാശമാണുള്ളതെന്ന് കെഎം ഷാജി ചോദിച്ചു.

ഗാന്ധിജിയാണ് ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ഹിന്ദു. ഇന്ത്യയുടെ സൗന്ദര്യം ഹിന്ദുവിനെ ഹിന്ദുവെന്നും മുസ്ലിമിനെ മുസ്ലിമെന്നും ക്രിസ്ത്യനിയെ ക്രിസ്ത്യാനി എന്നും വിളിക്കുന്നിടത്താണ്. അല്ലാതെ മോഹന്‍ ഭഗവത് പറയുന്നത് പോലെ എല്ലാവരെയും ഹിന്ദു എന്ന് വിളിക്കുന്നതിലല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വൈവിധ്യം നിലനിര്‍ത്താനും ഞങ്ങള്‍ക്ക് ഞങ്ങളുടെ ഐഡന്റിറ്റി നില നിര്‍ത്തി ജീവിക്കാനുമുള്ള അവകാശത്തിന് വേണ്ടിയാണ് ഞങ്ങള്‍ ശബ്ദം ഉയര്‍ത്തുന്നതെന്നും കെ എം ഷാജി കോഴിക്കോട് നാദാപുരത്ത് പറഞ്ഞു.

ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണയിക്കുന്ന പദമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക കോണ്‍ക്ലേവിലായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.

prp

Leave a Reply

*