റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ ജോഷ് ഫിലിപ്പെയ്ക്ക് പകരം ഫിന്‍ അലന്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ ഓസീസ് താരം ജോഷ് ഫിലിപ്പെയ്ക്ക് പകരം ന്യൂസീലന്‍ഡ് യുവ വിക്കറ്റ് കീപ്പര്‍ ഫിന്‍ അലന്‍. 21കാരനായ ഫിന്‍ അലന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള താരമാണ്.

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഫിലിപ്പെ ഐപിഎലില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന.

കഴിഞ്ഞ സീസണിലാണ് ജോഷ് ഫിലിപ്പെ ഐപിഎലില്‍ അരങ്ങേറിയത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി അഞ്ച് മത്സരങ്ങള്‍ കളിച്ച താരത്തിന് 78 റണ്‍സ് മാത്രമേ സ്കോര്‍ ചെയ്യാനായുള്ളൂ. ഫിന്‍ അലനെ ഐപിഎല്‍ ലേലത്തില്‍ ആരും ടീമില്‍ എടുത്തിരുന്നില്ല.

2020-2021 സൂപ്പര്‍ സ്മാഷ് സീസണില്‍ 512 റണ്‍സുമായി അലനാണ് ടോപ്പ് സ്കോറര്‍ ആയത്. 194 സ്ട്രൈക്ക് റേറ്റിലായിരുന്നു അലന്‍്റെ പ്രകടനം. 25 സിക്സറുകള്‍ അടിച്ച അലന്‍ തന്നെയായിരുന്നു ടൂര്‍ണമെന്‍്റില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയ താരം.

prp

Leave a Reply

*