ഗതാഗതം ദുരിതത്തില്‍

വെഞ്ഞാറമൂട്: വെമ്ബായം വെട്ടുപാറ ജംഗ്ഷന്‍ മുതല്‍ തേക്ക‌ട ജംഗ്ഷന്‍ വരെയുള്ള റോഡ് പൊട്ടിപ്പൊളിയുന്നതായി നാട്ടുകാര്‍ പരാതി പറയുന്നു. റോഡ് നവീകരണം പൂര്‍ത്തിയായി 3 വര്‍ഷം തികയും മുന്‍പ് റോഡില്‍ പലയിടത്തും കുഴികള്‍ കാണപ്പെടുകയാണ്. റോഡിലൂടെ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള വിതരണത്തിനുള്ള പെെപ്പുകളും ഇവിടെ പൊട്ടിക്കിടക്കുന്ന അവസ്ഥയാണ്.

ദിവസേന നൂറുകണക്കിന് ടിപ്പര്‍ ലോറികളാണ് വെട്ടുപാറ -തേക്കട റോഡിലൂടെ സ്ഥിരമായി കടന്നുപോകുന്നത്. അമിതഭാരവുമായി യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഈ റോഡിലൂടെ ടിപ്പര്‍ ലോറികള്‍ സഞ്ചരിക്കുന്നതാണ് റോഡ് പൊട്ടിപ്പൊളിയുന്നതിന് കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. വാഹനഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസും റവന്യൂ അധികാരികളും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചു.

prp

Leave a Reply

*