റോഡ്‌ നിര്‍മാണം; ചണ്ഡീഗഡില്‍നിന്ന്‌ യന്ത്രസാമഗ്രികള്‍ കൊല്ലത്ത്‌ എത്തി

കൊല്ലം > റോഡ് നിര്‍മാണത്തിനുള്ള യന്ത്രസാമഗ്രികളുമായി ചണ്ഡീഗഡില്‍നിന്ന് തിരിച്ച ഗുഡ്സ് ട്രെയിന്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തി.

പത്തനാപുരത്തും പാറശാലയിലും പുതിയ സാങ്കേതിക വിദ്യയില്‍ ഗ്രാമീണ റോഡ് നിര്‍മാണം ഏറ്റെടുത്ത പഞ്ചാബിലെ എല്‍എസ്‌ആര്‍ ഇന്‍ഫ്രാകോണ്‍ എന്ന കമ്ബനിയുടെ യന്ത്രസാമഗ്രികളാണ് റെയില്‍മാര്‍ഗം വെള്ളിയാഴ്ച കൊല്ലത്ത് എത്തിയത്. 32 ഫ്ലാറ്റ് വാഗണിലായി മണ്ണുമാന്തി യന്ത്രം, ജനറേറ്റര്‍, ബെലോറോ, ടിപ്പറുകള്‍ അടക്കം 60 വാഹനങ്ങളാണ് എത്തിയത്. 19നാണ് ചണ്ഡീഗഡില്‍നിന്ന് പുറപ്പെട്ടത്.

പത്തനാപുരം മണ്ഡലത്തിലെ ഏനാത്ത് -കടുവാത്തോട് -പത്തനാപുരം, പള്ളിമുക്ക് –-ചാച്ചിപ്പുന്ന –-മാങ്കോട്, പള്ളിമുക്ക് –-കമുകുംചേരി –-മുക്കടവ് എന്നീ റോഡുകളുടെ നിര്‍മാണമാണ് ഇന്‍ഫ്രാകോണ്‍ ഏറ്റെടുത്തിട്ടുള്ളത്. 45.42 ലക്ഷം രൂപയ്ക്കാണ് ഗുഡ്സ്ട്രെയിനില്‍ യന്ത്രസാമഗ്രികള്‍ കൊല്ലത്തെത്തിച്ചത്. 3211 കിലോമീറ്ററായിരുന്നു ദൂരം. ഇത് റോഡുമാര്‍ഗം കൊണ്ടുവന്നിരുന്നെങ്കില്‍ കൂടുതല്‍ ദിവസവും ഒന്നരക്കോടി രൂപ ചെലവും ആകുമായിരുന്നു. റോഡിലൂടെ കൊണ്ടുവരുമ്ബോഴുള്ള ഗതാഗത തടസ്സം, ചെക്പോസ്റ്റുകളിലെ കാലതാമസം എന്നിവ ഒഴിവാക്കാന്‍ കഴിഞ്ഞത് വലിയ ആശ്വാസമായെന്ന് എല്‍എസ്‌ആര്‍ ഇന്‍ഫ്രാകോണ്‍ ഡയറക്ടര്‍ ലവ്ലീന്‍ ദാലിവാള്‍ പറഞ്ഞു.

റാംപ് ഇല്ലാത്തതുകൊണ്ട് കൊല്ലം സ്റ്റേഷനില്‍ ഇറക്കാന്‍ പ്രയാസമാകും എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍, സ്റ്റേഷനിലെത്തി റെയില്‍വേ ഉദ്യോഗസ്ഥരുമായി സംസാരിച്ചാണ് യന്ത്രസാമഗ്രികള്‍ ഇറക്കാന്‍ താല്‍ക്കാലിക റാംപ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മണല്‍ചാക്കുകള്‍ നിറച്ചും ഉറപ്പിച്ച മണ്ണില്‍ ഉരുക്ക് ഷീറ്റുകളും ഇട്ടാണ് റാംപ് നിര്‍മിച്ചത്. അതിനിടെ ട്രെയിന്‍മാര്‍ഗം എത്തിക്കുന്ന യന്ത്രസാമഗ്രികള്‍ ഇറക്കാനുള്ള താല്‍ക്കാലിക സൗകര്യം ഒരുക്കിയ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസനത്തില്‍ പുതിയ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത്. സ്ഥിരം റാംപ് സംവിധാനം ഒരുക്കിയാല്‍ കൊല്ലത്തിനു ധാരാളം സാധ്യതകളുണ്ട്. വമ്ബന്‍ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്ന കമ്ബനികള്‍ക്ക് കേരളത്തിലേക്ക് വരാനുള്ള ഒരു വഴികൂടിയാകും ഇവിടം.

prp

Leave a Reply

*