സ്വര്‍ണ്ണം സൂക്ഷിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം

image

നോട്ട് അസാധുവാക്കിയതിന് പിന്നാലെ സ്വര്‍ണം കൈവശം വയ്ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.

ഇതനുസരിച്ച് വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവന്‍ അല്ലെങ്കില്‍ 500 ഗ്രാം സ്വര്‍ണ്ണം മാത്രമേ കൈവശം വെയ്ക്കാനാവൂ. അവിവാഹിതരായ സ്ത്രീകള്‍ക്ക് 32.25 പവന്‍ അല്ലെങ്കില്‍ 250 ഗ്രാം കൈവശം സൂക്ഷിക്കാം. എന്നാല്‍ പുരുഷനു കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്‍റെ പരിധി 100 ഗ്രാമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഉത്തരവില്‍ അളവില്‍ കൂടുതല്‍ സ്വര്‍ണം കൈവശം സൂക്ഷിച്ചാല്‍ ആദായനികുതി വകുപ്പിന് റെയ്ഡിലൂടെ കണ്ടെത്താമെന്നും വ്യക്തമാക്കുന്നുണ്ട്. പാരമ്പര്യമായി കിട്ടിയ സ്വര്‍ണത്തിനും, നികുതി അടച്ച പണം കൊണ്ട് നിയമപരമായി വാങ്ങിയ സ്വര്‍ണ്ണത്തിനും ആദായനികുതി ഉണ്ടായിരിക്കില്ല.

prp

Leave a Reply

*