ശരീരത്തെ ശുദ്ധികരിക്കാനും ആരോഗ്യവര്‍ധനവിനും നാച്ചുറല്‍ ജ്യൂസ് കോമ്പിനേഷനുകള്‍

ഫ്രൂട്ട് ജ്യൂസും, വെജിറ്റബിള്‍ ജ്യൂസും ശരീരത്തിലെ വിഷാംശങ്ങളെ കളഞ്ഞ് ശരീരത്തിന് വേണ്ട പോഷക ഗുണങ്ങള്‍ നല്‍കാന്‍ കഴിയുന്നവയാണ്. ഫ്രൂട്ട് ജ്യൂസിലും, വെജിറ്റബിള്‍ ജ്യൂസിലും ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്.

juice

ഫ്രൂട്ട്‌സും, വെജിറ്റബിള്‍സും ഒരുമിച്ച് ചേര്‍ത്ത് തയ്യാറാക്കുന്ന ജ്യൂസ് ആരോഗ്യസംരക്ഷണത്തിനും ശരീരത്തിലടിയുന്ന മാലിന്യങ്ങളെ പുറംതള്ളുന്നതിനും സഹായിക്കുന്ന ഉത്തമമായ ഒരു പാനീയമാണ്. ഓരോ തരം പഴത്തിലും പച്ചക്കറിയിലും ശരീരത്തിന് ആവശ്യമായ മൂലകങ്ങളും പോഷക ഗുണങ്ങളും ഉണ്ട്.

ഈ ജ്യൂസ് ഒരു ശീലമാക്കിയാല്‍ അമിതമായി ഭക്ഷണം കഴിക്കുവാനുള്ള പ്രവണത മാറുകയും അതുവഴി ശരീരത്തിലെത്തുന്ന കലോറിയുടെ അളവ് കുറയുകയും ചെയും.

താഴെ പറയുന്ന ജ്യൂസ് കോമ്പിനേഷനുകള്‍ വളരെ മികവുറ്റതും പോഷക ഗുണങ്ങള്‍ നല്‍കുന്നവയുമാണ്. ഐസ്‌ ചേര്‍ത്ത് ഇവ 2:1 എന്ന അനുപാതത്തില്‍( രണ്ട് ഭാഗം ജ്യൂസും ഒരു ഭാഗം ഐസും എന്ന ക്രമത്തില്‍ ) ഉണ്ടാക്കിയുപയോഗിക്കാം.

നല്ല  ഫ്രൂട്ട്-വെജിറ്റബിള്‍ ജ്യൂസ് കോമ്പിനേഷനുകള്‍:

carrot1

 

 • ചെറുനാരങ്ങ, ഓറഞ്ച്, ഇഞ്ചി
 • തണ്ണിമത്തന്‍, ഓറഞ്ച്, പൈനാപ്പിള്‍, ചീര, ചുവന്ന മുളക്(ഗുണ്ട് മുളക്)
 • തണ്ണിമത്തന്‍, പൈനാപ്പിള്‍, മാങ്ങ, കാപ്സികം
 • റാസ്പ്ബെറി, ഞാറപ്പഴം(ബ്ലുബെറി), കാബേജ്, വെള്ളരിക്ക, പുതിനയില
 • സ്ട്രോബെറി, വെള്ളരിക്ക, ഗ്രീന്‍ അപ്പിള്‍, പുതിനയില

 

നല്ല ഫ്രൂട്ട് ജ്യൂസ് കോമ്പിനേഷനുകള്‍:

shutterstock_104719736

 • ക്രാന്‍ബെറീസ്, പ്ലം, മുന്തിരിങ്ങ
 • ആപ്പിള്‍, തണ്ണിമത്തന്‍
 • ആപ്പിള്‍, പിയര്‍, പൈനാപ്പിള്‍
 • ആപ്പിള്‍, പിയര്‍
 • ഓറഞ്ച്, മുന്തിരിങ്ങ, മുസംബി

81543da0f62776a95da8818872a6ada6

 

നല്ല  വെജിറ്റബിള്‍ ജ്യൂസ് കോമ്പിനേഷനുകള്‍:

 • ചീര, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, ചുവന്ന മുളക്(ഗുണ്ട് മുളക്)
 • വെള്ളരിക്ക, സെലറി, ഇഞ്ചി, പാര്‍സ്ലി
 • സെലറി, തക്കാളി, ചീര
 • കാബേജ്, സെലറി, ചീര, നാരങ്ങ
 • കാബേജ്, കസ്കസ്, സെലറി, തക്കാളി, വെളുത്തുള്ളി

 

 

prp

Leave a Reply

*