റിസോര്‍ട്ടുകാര്‍ അടച്ച ആ​ദി​വാ​സി കോ​ള​നി​യി​ലേക്കുള്ള വഴി വ​നം​വ​കു​പ്പ് തുറന്നു കൊടുത്തു

മേ​പ്പാ​ടി: വാ​ള​ത്തൂ​ര്‍ ബാ​ല​ന്‍​കു​ണ്ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ഴി സ്വ​കാ​ര്യ റി​സോ​ര്‍​ട്ട് ഉ​ട​മ​ക​ള്‍ മു​ള്ളു​വേ​ലി അട​ച്ച​ത് പ​രാ​തി​ക​ളെ​ത്തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് പ്ര​ത്യേ​ക സ്ക്വാ​ഡ് വീ​ണ്ടും തു​റ​ന്നു​കൊ​ടു​ത്തു. കോ​ള​നി​യി​ലേ​ക്കു​ള്ള വ​ഴി അ​ട​ച്ച​ശേ​ഷം തൊ​ട്ട​പ്പു​റ​ത്തെ വ​ന​ത്തി​ലൂ​ടെ അ​ടി​ക്കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച്‌ താ​ല്‍​​ക്കാ​ലി​ക ന​ട​വ​ഴി റി​സോ​ര്‍​ട്ടു​കാ​ര്‍ ത​ന്നെ വെ​ട്ടി​ക്കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍, സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന​വ​ര്‍​ക്ക് ന​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു വ​ഴി. കു​ണ്ടും കു​ഴി​ക​ളും താ​ണ്ടി സാ​ഹ​സി​ക​യാ​ത്ര ന​ട​ത്തി​വേ​ണം അ​വ​ര്‍​ക്ക് കോ​ള​നി​യി​ലെ​ത്താ​ന്‍.

മേ​പ്പാ​ടി വ​നം റേ​ഞ്ചി​ന് കീ​ഴി​ല്‍ ബ​ഡേ​രി സെ​ക്​​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് ബാ​ല​ന്‍​കു​ണ്ട് ചോ​ല​നാ​യ്ക്ക കോ​ള​നി. ഒ​ന്നി​ല​ധി​കം കു​ടും​ബ​ങ്ങ​ളി​ല്‍​പെ​ട്ട 12 പേ​രാ​ണ് ബാ​ല​ന്‍​കു​ണ്ടി​ല്‍ ക​ഴി​യു​ന്ന​ത്. പ്രാ​ക്ത​ന ഗോ​ത്ര​വി​ഭാ​ഗ​ത്തി​ല്‍​പെ​ടു​ന്ന ഇ​വ​ര്‍​ക്ക് റോ​ഡ്, വൈ​ദ്യു​തി, അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല.

prp

Leave a Reply

*