രേഷ്മയെ ജയിലില്‍ ചോദ്യം ചെയ്ത് പോലീസ്

ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ ഊരായ്‌കോട് കരിയിലക്കൂട്ടത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് രേഷ്മയെ പോലീസ് സംഘം ചോദ്യം ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ സഹകരിക്കാതെ രേഷ്മ.

അറസ്റ്റ് ചെയ്യുമ്ബോള്‍ കൊവിഡ് പോസിറ്റീവ് ആയിരുന്ന രേഷ്മ ഇപ്പോള്‍ നെഗറ്റീവാണ്. ഇവരെ പാര്‍പ്പിച്ചിരുന്ന അട്ടകുളങ്ങര ജയിലില്‍ എത്തിയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. എഴുതി തയ്യാറാക്കിയ പോലീസിന്റെ ചോദ്യവലിയുമായി എത്തിയ പോലീസിനോട് യാതൊന്നും പ്രതികരിക്കാന്‍ രേഷ്മ തയ്യാറായില്ല. ഫേസ്ബുക്ക് ഐഡിയെ കുറിച്ചോ മരിച്ചുപോയ ബന്ധുക്കളായ ഗ്രീഷ്മ, ആര്യ എന്നിവരെ കുറിച്ചോ പ്രതികരിക്കാന്‍ രേഷ്മ തയ്യാറായില്ല.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പോലീസ് മടങ്ങി. കോടതിയുടെയും ജയില്‍ അധികൃതരുടെയും അനുവാദം വാങ്ങിയായിയരുന്നു പോലീസ് ചോദ്യം ചെയ്യാന്‍ ജയിലില്‍ എത്തിയത്. പാരിപ്പള്ളി എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലില്‍ എത്തിയത്.

prp

Leave a Reply

*