കൊച്ചി: രാജ്യദ്രോഹക്കേസിലെ പ്രതി ഐഷ സുല്‍ത്താനയ്ക്ക് പരസ്യമായി നിയമപരമായ പിന്തുണ നല്‍കുമെന്ന് ഡി വൈ എഫ് ഐ. കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് ഐഷ സുല്‍ത്താനക്ക് എതിരായ രാജ്യദ്രോഹ കേസെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു. നിയമപരമായ പോരാട്ടത്തിന് എല്ലാവിധ സഹായവും ഡി വൈ എഫ് ഐ നല്‍കുമെന്നും എസ് സതീഷ് പറഞ്ഞു.
വ്യാഴാഴ്ച്ച ഐഷയുടെ കൊച്ചിയിലെ ഫ്ലാറ്റിലെത്തി റെയ്ഡ് നടത്തിയ ലക്ഷദ്വീപ് പോലീസിന് ചില സുപ്രധാന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഐഷയേയും അനുജനേയും ചോദ്യം ചെയ്ത പോലീസ് ഐഷയുടെ ലാപ്ടോപും മോബൈലും പിടിച്ചെടുത്തിരുന്നു.
അതേസമയം താന്‍ അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാല്‍ നാട്ടില്‍ നടക്കുന്ന സമരപരിപാടികളില്‍ നിന്ന് പിന്മാറില്ലെന്നും ഐഷ സുല്‍ത്താന പ്രതികരിച്ചിരുന്നു. നിലവില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് കവരത്തി പോലിസിന്റെ തീരുമാനം. ഐഷയുടെ സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് സാധ്യത

