തുടര്‍ച്ചയായി അഞ്ച് അര്‍ധ സെഞ്ചുറി നേടുന്ന ആദ്യതാരം; റെക്കോര്‍ഡ് സ്വന്തമാക്കി സോഫി

വെല്ലിംഗ്ടണ്‍: അന്താരാഷ്ട്ര ടി20യില്‍ തുടര്‍ച്ചയായി അഞ്ച് അര്‍ധ സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡിവൈന്‍. നാലാം ടി20യിലാണ് സോഫി നേട്ടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു മത്സരം.

ഇപ്പോള്‍ താരം മറികടന്നത് മുമ്ബ് നാല് ഫിഫ്റ്റി നേടിയിട്ടുള്ള മിതാലി രാജ്, ക്രിസ് ഗെയ്ല്‍, ബ്രണ്ടന്‍ മക്കല്ലം എന്നിവരുടെ റെക്കോര്‍ഡാണ്. 65 പന്തില്‍ മൂന്ന് സിക്സും 12 ബൗണ്ടറികളും സഹിതം 105 റണ്‍സാണ് സോഫി നേടിയെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 171 റണ്‍സാണെടുത്തത്. 69 റണ്‍സ് നേടിയാണ് ഇവര്‍ ജയം നേടിയത്. സൂസി ബേറ്റ്സ് ന്യൂസിലന്‍ഡിനായി 47 റണ്‍സ് എടുത്തു. പരമ്ബരയിലെ അവസാന മത്സരം ഫെബ്രുവരി 13ന് നടക്കും.

prp

Leave a Reply

*