വീട് പണിക്കും ഇപ്പോൾ റെഡിമിക്സ് തന്നെ താരം!

വീടിൻ്റെയോ കെട്ടിടത്തിൻ്റെയോ കെട്ടുറപ്പിനെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് അതിൻ്റെ കോൺക്രീറ്റ് . വീട് പണിയുമ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു സംശയമാണ് അതിനു റെഡി മിക്സ് ഉപയോഗിക്കണോ അതോ മാനുവൽ മിക്സ് മതിയോ എന്നത്. 700 Sq.ft. മുതലുള്ള ഏതൊരു കോൺക്രീറ്റിംഗിനും റെഡിമിക്സ് ഉപയോഗിക്കാം.

ഗുണമേന്മയും ഉറപ്പും
റെഡി മിക്സിൻ്റെ പ്രധാന സുവിശേഷത അതിൻ്റെ ഗുണ നിലവാരം തന്നെയാണ്. ആധുനിക സൗകര്യങ്ങളോടെ കംപ്യൂട്ടർ നിയന്ത്രിത പ്ലാന്റിൽ നിർമ്മിക്കുന്നതുകൊണ്ട് ഓരോ കെട്ടിടത്തിനും അന്യോജ്യമായ ഗ്രേഡിലും ഗുണ മേന്മയിലും നമുക്ക് കോൺക്രീറ്റ് തെരഞ്ഞെടുക്കാം. കൂടാതെ സുസജ്ജമായ ലബോറട്ടറി ഉള്ളതിനാൽ ഇതിൻ്റെ ഗുണനിലവാരം പരിശോധിക്കാനും ഉറപ്പ് വരുത്താനും കഴിയും

തൊഴിലാളികൾ കുറച്ച് മതി
വളരെ വലിയ ഏരിയയിലെ കോൺക്രീറ്റിംഗ് വരെ ചുരുങ്ങിയ സമയം കൊണ്ട് പൂർത്തിയാക്കാം എന്നത് റെഡിമിക്സ് കോൺക്രീറ്റിംഗ് മികവുറ്റതും എളുപ്പവുമാകുന്നു.

സ്ഥല പരിമിതി പ്രശ്നമല്ല
കോൺക്രീറ്റിംഗ് നടത്തുന്നതിനായി വലിയ അളവിൽ മെറ്റീരിയൽസ് സംഭരിക്കേണ്ടതായിട്ടുണ്ട്. എന്നാൽ സ്ഥലപരിമിതിയുള്ളവർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. റെഡിമിക്സിന് സ്ഥല പരിമിതി തടസമാകുന്നില്ല; റോഡിൽനിന്ന് രണ്ട് കി.മി. അകലേക്കുവര കോൺക്രീറ്റ് പമ്പ് ചെയ്യാം. വളരെ ഉയരത്തിലേക്ക് പമ്പ് ചെയ്യാം എന്നതുകൊണ്ടുതന്നെ ബഹുനില കെട്ടിടങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതിന് റെഡിമിക്സ് രീതി ഏറെ ഉത്തമമാണ്

ചോർച്ച വിള്ളൽ സാധ്യത ഇല്ല
ഒരേ ഗുണ നിലവാരത്തിലുള്ള കോൺക്രീറ്റ് ഉപയോഗിച്ച്‌ എളുപ്പം പൂർത്തിയാക്കുന്നത് കൊണ്ട് വിള്ളലും ചോർച്ചയും ഉണ്ടാകുന്നതിനുള്ള സാധ്യത തടയുന്നു .

ലാഭകരമാണോ?
മാനുവൽ മിക്‌സിംഗുമായി താരതമ്യം ചെയ്യുമ്പോൾ ചിലവ് അൽപ്പം കൂടുതൽ ആയിരിക്കും. എന്നാൽ ഗുണനിലവാരം, സമയലാഭം, കുറഞ്ഞ മനുഷ്യാദ്ധ്വാനം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുമ്പോൾ റെഡിമിക്സ് ലാഭകരം തന്നെ.

ക്ലാർ കോൺക്രീറ്റ്
നിർമ്മാണ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ‘DAVIDSONS’, ക്ലാർ കോൺക്രീറ്റ് എന്ന പേരിൽ പുതിയ റെഡിമിക്സ് പ്ലാന്റ് കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. തൊടുപുഴ, മൂവാറ്റുപ്പുഴ, കോലഞ്ചേരി, പെരുമ്പാവൂർ, കാലടി, അങ്കമാലി, ആലുവ , കളമശ്ശേരി, കാക്കനാട്, അടിമാലി, തുടങ്ങി കോതമംഗലത്തിന്റെ 50 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ ഉള്ളവർക്ക് KLAR KONKRETE ൻറെ സേവനം പ്രയോജനപ്പെടുത്താം.

വീടുകൾ, വ്യപാരസ്ഥാപനങ്ങൾ, സ്‌കൂളുകൾ തുടങ്ങി ചെറുതും വലുതുമായ ഏതൊരു നിർമ്മാണ പ്രവർത്തനങ്ങൾക്കും ആവശ്യമായ അളവിലുള്ള റെഡി മിക്സ് കോൺക്രീറ്റ് KLAR KONKRETE – ൽ നിന്ന് ലഭ്യമാണ്. കോൺക്രീറ്റിൻറെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള ആധുനിക ലാബുൾപ്പടെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്ലാന്റാണ്‌ KLAR KONKRETE കോതമംഗലത്ത് ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബ്രാന്റുകളുടെ സിമന്റ് ഉപയോഗിച്ച്‌ M15 മുതൽ M45 ഗ്രേഡ് വരെയുള്ള വിവിധ ഗുണനിലവാരത്തിലുള്ള കോൺക്രീറ്റ് റെഡിമിക്സ് KLAR KONKRETE – ൽ ലഭ്യമാണ് .

കോൺക്രീറ്റ് ഓർഡർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും KLAR KONKRETE നെ ബന്ധപ്പെടേണ്ട നമ്പർ 799 448 0200

Send Enquiry

Name*

Email*

Mobile*

Message

prp