മലപ്പുറത്ത് കെഎസ്‌ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഇരുപതോളം പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം വെന്നിയൂരില്‍ നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി അപകടം. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് അപകടത്തില്‍ പെട്ടത്.

വെന്നിയൂരില്‍ വെച്ച്‌ എതിര്‍ ദിശയില്‍ വന്ന പിക്കപ്പ് വാനുമായി ഇടിക്കുകയും ബസിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തുടര്‍ന്ന് എതിരെ വന്ന രണ്ട് ബൈക്കുകളില്‍ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്കും പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം, അപകടത്തില്‍ പരിക്കറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

prp

Leave a Reply

*