പാലാരിവട്ടം പാലം: വിജിലന്‍സ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് ജി.സുധാകരന്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ വിജിലന്‍സിന്റെ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ രംഗത്ത്. നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും പാലം പിഡബ്ല്യൂഡി ഏറ്റെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.

മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബറില്‍ തുടങ്ങും. അതിനായുള്ള ഡിസൈനുകള്‍ തയ്യാറായി. പാലം നിര്‍മ്മിക്കുന്ന കരാറുകാര്‍ക്ക് പ്രത്യേക മാനദണ്ഡമുണ്ടാകും, ജി സുധാകരന്‍ വ്യക്തമാക്കി. അതേസമയം, പാലാരിവട്ടം പാലത്തിനുണ്ടായത് സാങ്കേതിക പിഴവ് മാത്രമാണെന്നാണ് ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചത്.

prp

Leave a Reply

*