റേഷന്‍ കടയില്‍ കയറി മണ്ണെണ്ണ എടുത്തൊഴിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍

റേഷന്‍ കടയില്‍ കയറി മണ്ണെണ്ണ എടുത്തൊഴിച്ചു ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച യുവാവിനെ പൊലീസ് എത്തി കീ‍ഴടക്കി.

സ്ത്രീകള്‍ക്ക് ഇടയിലേക്ക് വിവസ്ത്രനായി നിന്ന ശേഷം ആക്രോശത്തോടെ ഇയാള്‍ കടയിലേക്ക് ഇരച്ച്‌ കയറുകയായിരുന്നു. കട്ടാക്കട മാര്‍ക്കറ്റില്‍ രാലിലെയോടെയാണ് സംഭവം ഉണ്ടായത്.

കാട്ടാക്കട മാര്‍ക്കറ്റിന് സമീപത്തെ എസ്‌എന്‍ നഗറിലെ റേഷന്‍ കടയിലാണ് ടൗണിനെ നടുക്കിയ സംഭവം ഉണ്ടായത്. റോഡില്‍ അട്ടഹാസവും ബഹളവും നടത്തിയ ആള്‍ അപ്രതീക്ഷിതമായി ബിജുമോന്റെ റേഷന്‍ കടയിലേക്ക് ഇരച്ചു കയറുകയായിരുന്നു വിവസ്ത്രനായി റേഷന്‍ കടയില്‍ നിന്ന സ്ത്രീകള്‍ക്കിടയില്‍ കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

പൂവച്ചല്‍ പുന്നാക്കരിക്കകം സ്വദേശി ബിജുവിന്‍്റെ ഉടമസ്ഥതയിലുള്ള റേഷന്‍ കടയിലാണ് സംഭവം. നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി.

മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിക്കുന്ന യുവാവ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കള്ളിക്കാട് മൈലക്കര സ്വദേശിയാണ് എന്ന് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യുവാവിനെതിരെ കേസെടുക്കും.

prp

Leave a Reply

*