കണ്ണൂര്‍: ശരണ്യയെ ഞാന്‍ ആവോളം സ്നേഹിച്ചിരുന്നുവെന്നും നിസാര കാര്യങ്ങള്‍ക്ക് അവള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്നും സിനിമാ സീരിയല്‍ സംവിധായകന്‍ രഞ്ജിത്.
സ്നേഹം ഏറെ നല്‍കിയിട്ടും ആത്മഹത്യാ പ്രേരണയുടെ അടിമയായിരുന്നു അവള്‍. മുന്‍ ഭര്‍ത്താവിനൊപ്പം കഴിയുമ്പോഴും അവള്‍ ആത്മഹത്യക്ക് ഒരുങ്ങുകയും പരിയാരം ആശുപത്രിയില്‍ കഴിയുകയും ചെയ്തിരുന്നു. അവര്‍ തമ്മിലുള്ള ദാമ്പത്യ പ്രശ്നം മൂര്‍ച്ചിച്ച് വിവാഹ മോചനം നേടിയപ്പോള്‍ അവളുടെ രക്ഷക്കെത്തിയതായിരുന്നു താന്‍. തളിപ്പറമ്പ് തൃച്ഛംബരം ക്ഷേത്രത്തില്‍ വെച്ച് നാട്ടുകാരുടെ മുമ്പാകെയായിരുന്നു ഒരു കുഞ്ഞുള്ള അവളെ താന്‍ വിവാഹം കഴിച്ചത്.
അവളുടെ കുട്ടിയെ താന്‍ സ്വന്തം കുട്ടിയെ പോലെ നോക്കുകയും ചെയ്തിരുന്നു.രണ്ടു പേരുടേയും അച്ഛനായാണ് ഞാന്‍ അവരെ വളര്‍ത്തിയത്. ശരണ്യക്ക് എന്നോട് സ്നേഹക്കൂടുതലായിരുന്നു. സിനിമാ ഫീല്‍ഡിലുള്ള മറ്റേതെങ്കിലും സ്ത്രീയോ മറ്റൊ എന്നെ വിളിച്ചാല്‍ അവള്‍ പെട്ടെന്ന് ക്ഷോഭിക്കും. എപ്പോഴും അവളുടെ കൂടെ താന്‍ വേണമെന്നാണ് അവളുടെ ആഗ്രഹം. അതുകൊണ്ടു തന്നെ എന്‍റെ അച്ഛനോടും അമ്മയോടും അവള്‍ അടുക്കാറില്ല. അതുകൊണ്ടു തന്നെയാണ് അവളെ തിരുവനന്തപുരത്തുകൊണ്ട് വന്ന് പാര്‍പ്പിച്ചത്.
എന്റെ അമ്മയുടെ ആത്മഹത്യ കണ്ടവനാണ് ഞാന്‍. അതുകൊണ്ടു തന്നെ അവളോട് പെരുമാറുന്നതിന് പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. കുടുംബ ആവശ്യത്തിനു വേണ്ടി അവളുടെ സ്വര്‍ണം പണയം വെച്ചിരുന്നു. മരിക്കുന്ന ദിവസം പണയ സ്വര്‍ണം ഉടന്‍ തിരിച്ചെടുക്കണമെന്ന് അവള്‍ ആവശ്യപ്പെട്ടിരുന്നു. പത്ത് മണി കഴിഞ്ഞ് സ്വര്‍ണ്ണമെടുക്കാന്‍ തയ്യാറായി ഞാന്‍ വീട്ടില്‍ നിന്നും പുറത്ത് പോയി വരവേയാണ് അവള്‍ ആത്മഹത്യ ചെയ്തത്.
എന്‍റെ ഫെയ്സ് ബുക്കും വാട്സാപ്പുമെല്ലാം എത്രയോ കാലമായി അവള്‍ തന്നെയാണ് ഉപയോഗിക്കാറുള്ളത്. 28 കാരനായ ഞാന്‍ എന്‍റെ അതേ പ്രായമുള്ള ശരണ്യയെ സ്നേഹിച്ചു തന്നെയാണ് വിവാഹം ചെയ്തത്.ഇപ്പോള്‍ തുമ്പ മോളെ അവളുടെ വീട്ടുകാര്‍ കൊണ്ടു പോയിരിക്കയാണ്. ഇതെന്നെ ഏറെ വിഷമിപ്പിക്കുകയാണ്. എനിക്കെതിരെ വന്ന പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. ഞാനും ആത്മഹത്യയിലേക്ക് പോകേണ്ട അവസ്ഥയാണ് പുറത്ത് പ്രചരിക്കുന്നത്. രഞ്ജിത് മൗക്കാട് പറഞ്ഞു.
സിനിമാ-സീരിയല്‍ സഹ സംവിധായകന്‍ രഞ്ജിത്ത് മൗക്കോടിന്റെ ഭാര്യ ശരണ്യ നാരായണന്‍ ആത്മഹത്യ ചെയ്തത് ജീവിത ദുഃഖങ്ങളില്‍ മനംനൊന്താണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രഞ്ജിത്തിന്റെ സുഖ ജീവിതമാണ് ശരണ്യയെ ഗതി കേടിലേക്ക് തള്ളിവിട്ടതെന്ന ആരോപണവും സജീവമായി. ഇതോടെയാണ് രഞ്ജിത് ഓണ്‍ലൈന്‍ മാധ്യമത്തോട് വിശദീകരണവുമായെത്തിയത്.
പുളിയറക്കോടം മൈലാടി അങ്കണ്‍വാടിക്ക് സമീപത്തെ വീട്ടില്‍വച്ച് ശരണ്യ ജീവനൊടുക്കാന്‍ ശ്രമിച്ചത്. രാവിലെ പത്തുമണിയോടെ ബാത്ത് റൂമില്‍ കയറി തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. തൂങ്ങിയ നിലയില്‍ കണ്ടതോടെ രഞ്ജിത് താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
