‘ഇത് നമ്മുടെ സംസ്‌കാരമല്ല, പുതുവത്സരം ആഘോഷിക്കരുത്’; രാജാ സിംഗ്

വിവാദ പ്രസ്താവനയുടെ പേരില്‍ തെലങ്കാനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി എംഎല്‍എ ടി രാജ സിംഗ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

പുതുവത്സരം ആഘോഷിക്കുന്നത് ഇന്ത്യന്‍ സംസ്കാരമല്ലെന്ന് രാജ സിംഗ് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നു. ഇത് ഒരു മോശം സമ്ബ്രദായമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം യുവാക്കള്‍ ജന്മനാടിന്റെ സംസ്കാരത്തെക്കുറിച്ച്‌ ബോധവാന്മാരായിരിക്കണമെന്നും ഭാരതീയമല്ലാത്ത ഒന്നും ആഘോഷിക്കരുതെന്നും ആവശ്യപ്പെട്ടു.

പുതുവര്‍ഷം ആഘോഷിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരമല്ല, പാശ്ചാത്യ സംസ്‌കാരമാണ്. ഇതൊരു തെറ്റായ പ്രവണതയാണ്. 200 വര്‍ഷം ഇന്ത്യ ഭരിച്ചവരുടെ സംസ്കാരമാണിതെന്നും രാജാ സിംഗ് വീഡിയോയില്‍ പറയുന്നു. രാജ്യത്തെ യുവജനങ്ങള്‍ ബോധവാന്മാരാകണമെന്നും ജനുവരി ഒന്നിന് പുതുവര്‍ഷം ആഘോഷിക്കരുതെന്നും രാജാ സിംഗ് ആവശ്യപ്പെട്ടു. മുഹമ്മദ് നബിയെ കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തിയ തെലങ്കാന എംഎല്‍എ ടി രാജാ സിംഗിനെ ഈ വര്‍ഷം ഓഗസ്റ്റ് 23 ന് ബിജെപി സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

prp

Leave a Reply

*