തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ നാളെ മൂന്ന് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട എറണാകുളം ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
മൂന്നു ദിവസം കൂടി അതിതീവ്ര മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് തമിഴ്നാട് സ്വദേശിയായ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. കോട്ടയത്തെ മൂനിലാവില് ഉരുള്‍പൊട്ടലുണ്ടായി. മൂനിലാവ് ടൗണില്‍ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ജില്ലയില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അച്ചന്‍കോവില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കലഞ്ഞൂര്‍, കോന്നി എന്നിവിടങ്ങളിലെ ജലസ്രോതസ്സുകളിലും ശക്തമായ ഒഴുക്ക് തുടരുകയാണ്. ഞായറാഴ്ച ഉച്ചമുതലാണ് കേരളത്തില്‍ മഴ തീവ്രമായത്.

