മണിക്കൂറുകള്‍ നീണ്ട കനത്ത മഴ തുടരുന്നു; കൂട്ടിക്കലില്‍ ആശങ്ക ! പുല്ലകയാര്‍ കരവിഞ്ഞു. കഴിഞ്ഞ ഒക്ടോബറിലുണ്ടായ പ്രളയത്തിന് സമാനമായ രീതിയില്‍ മഴയ്‌ക്കൊപ്പം വലിയ ശബ്ദം ഉണ്ടെന്നും പ്രദേശവാസികള്‍

കോട്ടയം: കഴിഞ്ഞ തവണ പ്രളയം നാശം വിതച്ച കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും കനത്ത മഴ. കഴിഞ്ഞ മണിക്കൂറുകളായി കനത്ത ശബ്ദത്തോടെയാണ് ഇവിടെ മഴ പെയ്യുന്നത്.

പുല്ലകയാറിന് കുറുകെ നിര്‍മ്മിച്ച പല താല്‍ക്കാലിക പാലങ്ങളും വെള്ളത്തിനടിയിലായി.

ഇളംകാട് ടോപ്പ്, വല്യന്ത, ഇളംകാട്, മ്ലാക്കര, കൂട്ടിക്കല്‍ മേഖലകളിലാണ് കനത്ത മഴ തുടരുന്നത്. പ്രദേശത്ത് വലിയ ശബ്ദത്തോടെയാണ് വെള്ളമൊഴുകുന്നത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയായതിനാല്‍ കനത്ത ആശങ്കയാണ് പ്രദേശ വാസികള്‍ക്ക് ഉള്ളത്.

പുല്ലകയാര്‍ കര കവിഞ്ഞതോടെ കൂട്ടിക്കല്‍ ചപ്പാത്ത്, ഏന്തയാര്‍ പാലങ്ങളും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. മഴക്കൊപ്പം വലിയ ശബ്ദം കൂടി വന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. കഴിഞ്ഞ ഒക്ടോബറില്‍ ഉണ്ടായ വലിയ പ്രളയത്തിന് സമാനമായ രീതിയിലാണ് പ്രദേശത്ത് മഴ തുടരുന്നത്.

prp

Leave a Reply

*