രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

പാലക്കാട്: രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. ശബരിമലയിലെ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പമ്പ നിലക്കല്‍ എന്നിവിടങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് പാലക്കാട് റെസ്റ്റ് ഹൗസില്‍ വെച്ച് രാഹുലിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കോടതി രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് അറസ്റ്റ് നടന്നത്. പമ്പ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം തനിക്ക് ജാമ്യം ലഭിക്കുന്നതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ കഴിയുമെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ അറിയിച്ചത്. ജാമ്യം കിട്ടാതെ കേരളത്തിലേക്ക് ഇല്ലെന്നായിരുന്നു രാഹുല്‍ വ്യക്തമാക്കിയിരുന്നത്. അതേസമയം നേരത്തെ തിരുവനന്തപുരം സ്വദേശി പ്രമോദ് നല്‍കിയ പരാതിയെ തുടര്‍ന്ന് കലാപത്തിന് ആഹ്വാനം നല്‍കിയതിന് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു.

prp

Related posts

Leave a Reply

*