തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റേഡിയേഷന്‍ ചികിത്സ നിലച്ചിട്ട് മൂന്നാഴ്ച്ച; നടപടിയെടുക്കാതെ അധികൃതര്‍

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റേഡിയേഷന്‍ സംവിധാനം നിലച്ചിട്ട് മൂന്നാഴ്ചയായി. ഇതുവരെ സംഭവത്തില്‍ അധികൃതര്‍ നടപടിയെടുത്തിട്ടില്ല. ഇതോടെ നൂറുകണക്കിന് ക്യാന്‍സര്‍ രോഗികള്‍ക്ക് വന്‍ തുക കൊടുത്ത് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റേഡിയേഷന്‍ മെഷീന്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാണ്. എന്നാല്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സേഫ്റ്റി ഓഫീസര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന താല്‍കാലിക ജീവനക്കാരന്‍ മൂന്നാഴ്ച മുമ്പ് രാജി വെച്ചു പോയി. ജീവനക്കാരനെ നിയമിക്കുന്നതിനുളള നടപടികള്‍ തുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

prp

Related posts

Leave a Reply

*