ആപ്പിളിന്റെ ഒമ്ബത് യൂണിറ്റുകള്‍ ചൈന ഉപേക്ഷിച്ച്‌ ഇന്ത്യയിലെത്തി; സന്നദ്ധത പ്രകടിപ്പിച്ച കൂടുതല്‍ കമ്ബനികളുടെ വിവരം പുറത്തുവിട്ട് കേന്ദ്രം

ബെംഗളൂരു: കൊറോണ പ്രതിസന്ധിയിലും പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ ഒമ്ബത് യൂണിറ്റുകള്‍ ചൈന ഉപേക്ഷിച്ച്‌ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ്. ബെംഗളൂരുവില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ ടെക് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണ മേഖലയാകെ ചൈനയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യ പുതുവഴി ഇവര്‍ക്കായി തുറക്കുകയാണ്.

രാജ്യത്തെ മൊബൈല്‍ നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കാനാണ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് എന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. സാംസങ്ങ്, ഫോക്‌സ്‌കോണ്‍, റൈസിങ് സ്റ്റാര്‍, വിസ്‌ട്രോണ്‍ എന്നീ കമ്ബനികള്‍ പദ്ധതിയുടെ ഭാഗമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*