പുരാവസ്തു തട്ടിപ്പ്: മോണ്‍സനെ ചോദ്യം ചെയ്യുന്നത് തുടരുന്നു; കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: പുരാവസ്തു സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചേര്‍ത്തല സ്വദേശി മോണ്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മോണ്‍സനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഓരോ ദിവസവും തട്ടിപ്പു സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് പുറത്തു വരുന്നത്.

കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ക്രൈംബ്രാഞ്ച് മേധാവി ഇന്ന് കൊച്ചിയിലെത്തും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനായിരിക്കും ശ്രമം.

അതേസമയം, ക്രൈംബ്രാഞ്ചും മോട്ടോര്‍ വാഹനവകുപ്പും വനം വകുപ്പും സംയുക്തമായി മോണ്‍സന്റെ കൊച്ചിയിലെയും ചേര്‍ത്തലയിലേയും വീടുകളില്‍ പരിശോധന നടത്തിയിരുന്നു. തട്ടിപ്പിന്റെ കൂടുതല്‍ രേഖകള്‍ തേടിയായിരുന്നു ക്രൈംബ്രാഞ്ച് പരിശോധന. മോണ്‍സന്റെ കലൂരിലെ ഓഫീസിലുണ്ടായിരുന്നത് യഥാര്‍ത്ഥ ആനക്കൊമ്ബുകള്‍ അല്ലെന്ന് വനം വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായിരുന്നു.

വാഹനവകുപ്പ് മോണ്‍സന്റെ വീടുകളില്‍ ഉണ്ടായിരുന്ന ആഡംബര കാറുകള്‍ എല്ലാം പരിശോധിച്ചു. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങളും മറ്റുമാണ് പരിശോധിച്ചത്.

ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മോണ്‍സനെ ചോദ്യം ചെയ്യുന്നത്. സാമ്ബത്തിക സ്രോതസ്, പുരാവസ്തുക്കളുടെ ആധികാരികത എന്നിവ സംബന്ധിച്ചു വ്യക്തത വരുത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിനോട് മോണ്‍സണ്‍ കാര്യമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.

കേസിലെ പരാതിക്കാരായ യാക്കൂബ്, ഷെമീര്‍, അനൂപ്, രാജീവ് തുടങ്ങിയവര്‍ ഇന്നലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നല്‍കിയിരുന്നു. മോണ്‍സന്റെ സഹായികളെയും ജോലിക്കാരെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. സാമ്ബത്തിക ഇടപാടുകളെ കുറിച്ചോ തട്ടിപ്പിനെ കുറിച്ചോ അറിയില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയതെന്നാണ് വിവരം.

prp

Leave a Reply

*