മനാമ: പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിയമം നടപ്പാക്കിയത് മുതല്‍ ഇതുവരെ മൊത്തം 21,666 നിയമ ലംഘനങ്ങള്‍ പിടികൂടിയതായി പബ്ലിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. നിയമലംഘകര്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കുന്ന രീതിയാണുള്ളത്. അഞ്ചു ദീനാര്‍ ആണ് പിഴയായി ഈടാക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് സൗജന്യമായി മാസ്ക് നല്‍കുകയും ബോധവത്കരണം നടത്തുകയും ചെയ്തു.
ഉത്തര മേഖല ഗവര്‍ണറേറ്റ് പരിധിയില്‍ മാസ്ക് ധരിക്കാത്തതിെന്റ പേരില്‍ 4694 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് 1470 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ മാസ്ക് ധരിക്കാത്തതിന് 3553 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതിെന്റ പേരില്‍ 339 പേര്‍ക്കെതിരെയും നടപടിയെടുത്തു.
മുഹറഖ് ഗവര്‍ണറേറ്റില്‍ മാസ്ക് നിയമം ലംഘിച്ച 5471 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 1077 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ദക്ഷിണ ഗവര്‍ണറേറ്റ് പരിധിയില്‍ മാസ്ക് നിയമം ലംഘിച്ചതിന് 2722 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 2263 പേര്‍ക്കെതിരെയും നടപടിയെടുത്തു. പട്രോള്‍ ടീമുകള്‍ പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്ത 5109 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 333 പേര്‍ക്കെതിരെയും നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു.

