പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ഗാന്ധിക്ക് ഒന്നും ചെയ്യാനാകില്ല: നിവര്‍ന്ന് നില്‍ക്കാനാകുമോ എന്ന് നട്വര്‍ സിംഗ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ രാഹുല്‍ഗാന്ധിക്ക് നിവര്‍ന്ന് നില്‍ക്കാനാവില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന നട്വര്‍ സിംഗ്. മോദിക്കെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ള ആരും കോണ്‍ഗ്രസില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും തമ്മില്‍ ഒരു സംവാദം സംഘടിപ്പിച്ചാല്‍ രാഹുലിന്റെ തോല്‍വി ഉറപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി. മനക്കട്ടിയുള്ള നല്ലൊരു പ്രഭാഷകനായ മോദി ആരേയും ഭയക്കുന്നില്ലെന്നും എന്നാല്‍ രാഹുലിന്റെ അഭിമുഖങ്ങള്‍ ചാനലുകളില്‍ കണ്ടിട്ടില്ലെയെന്നും അദ്ദേഹം ചോദിച്ചു. മോദിക്കൊരു പ്രതിയോഗിയായി മാറാന്‍ തക്ക ആരും കോണ്‍ഗ്രസില്‍ ഇല്ലെന്നും രാഹുല്‍ ഗാന്ധിക്ക് അതിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ ദയനീയ അവസ്ഥയ്ക്ക് കാരണം പ്രിയങ്കയും രാഹുലും സോണിയയുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇവര്‍ മൂന്നു പേരും ചേരുന്നതാണ് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ നല്ലൊരു നേതാവല്ലെന്നും പാര്‍ട്ടിയുടെ അടിത്തറ ഇളക്കിയതില്‍ രാഹുലിന് വലിയൊരു പങ്കുണ്ടെന്നും നട്വര്‍ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. എവിടെയെങ്കിലും കോണ്‍ഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താനാകുമെന്ന് കരുതുന്നില്ല. ഒന്നിനേക്കുറിച്ചും കൃത്യമായ നിലപാട് ഇല്ലാത്തതാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി.

prp

Leave a Reply

*