വിദ്യാര്‍ത്ഥികളെ സീറ്റില്‍ ഇരുത്താത്ത ബസുകള്‍ ജാഗ്രത; കിട്ടാന്‍ പോകുന്നത് എട്ടിന്‍റെ പണി

തിരുവനന്തപുരം: ഒട്ടുമിക്ക പ്രൈവറ്റ് ബസ്സുകളും വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന ക്രൂരതകളില്‍ ഒന്നാണ് അവരെ സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാത്തത്. വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതായാണ് ഇപ്പോള്‍ പുറത്തുവ രുന്ന റിപ്പോര്‍ട്ടുകള്‍.

ബസില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും മറ്റു ചിലരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

റീജനല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റികള്‍ക്ക് കീഴില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ നല്‍കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നായിരുന്നു ഇവരുടെ വാദം.

prp

Related posts

Leave a Reply

*