പ്രധാനമന്ത്രിയുടെ യാത്രാ റൂട്ട് അയല്‍ഗ്രാമത്തില്‍ സ്പീക്കര്‍ വച്ച്‌ വിളിച്ച്‌ അറിയിച്ചു, അക്രമികള്‍ക്കൊപ്പം ചായകുടിച്ച്‌ പോലീസുകാര്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിന്റെ റൂട്ട്മാപ്പ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അക്രമികള്‍ക്ക് നേരത്തേ അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട് .ഫിറോസ്പൂരിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റൂട്ട് നേരത്തേ സ്ഥിരീകരിച്ചിരുന്നതാണ് .

സമരക്കാര്‍ക്കും ഈ വഴിയെക്കുറിച്ച്‌ നേരത്തെ അറിയാമായിരുന്നു. അടുത്തുള്ള ഗ്രാമമായ പയറാനയില്‍ സമരക്കാരെ സ്പീക്കര്‍ വച്ചാണ് സമരത്തിന്റെ കാര്യങ്ങള്‍ പ്രസ്താവിച്ചത് .

ഇത്തരത്തില്‍ ജനക്കൂട്ടത്തെ ചേര്‍ക്കുകയും റോഡ് മുഴുവന്‍ സ്തംഭിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും നിരവധി കര്‍ഷക സംഘടനകളും അവിടെ എത്തിയിരുന്നു. നേരത്തെ റാലിക്ക് പോകുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ ബസുകള്‍ മാത്രം തടയാനായിരുന്നു തീരുമാനം . എന്നാല്‍ പിന്നീട് ഇത് മാറുകയായിരുന്നു. ഇത് വ്യക്തമാക്കുന്ന രീതിയില്‍ കര്‍ഷകര്‍ പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.ബിജെപി പ്രവര്‍ത്തകരുടെ വാഹനവ്യൂഹമാണ് ആദ്യം തടഞ്ഞത് .

ഇതിനുശേഷം, പ്രധാനമന്ത്രി മോഗ ഹൈവേയിലേക്ക് വരുന്നുവെന്ന് അറിഞ്ഞയുടനെ, ഇക്കാര്യം അടുത്തുള്ള ഗ്രാമമായ പ്യാരേനയിലെ കര്‍ഷ സംഘടനകളെ അറിയിച്ചു. സ്പീക്കര്‍ വഴി മാത്രമല്ല , മെസേജ് അയച്ചും ഇക്കാര്യം എല്ലാവരെയും അറിയിച്ചു. അതിനുശേഷം ട്രോളി സ്ഥാപിച്ച്‌ ഫ്ലൈ ഓവര്‍ പൂര്‍ണ്ണമായും തടഞ്ഞു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിര്‍ത്തിയ സ്ഥലത്തിന് 8-10 കിലോമീറ്റര്‍ മുന്നില്‍ പ്രതിഷേധക്കാര്‍ ഇരുന്നു.

പ്രധാനമന്ത്രിയുടെ വാഹനം വഴിയില്‍ നിര്‍ത്തിയ വിവരം സമരക്കാര്‍ അറിഞ്ഞയുടന്‍ അവരില്‍ ചിലര്‍ വാഹനവ്യൂഹത്തിന് നേരെ നീങ്ങി. ഇവരില്‍ ചിലര്‍ വാഹനവ്യൂഹത്തിന് സമീപം വരെ എത്തി. അതിനുശേഷം, സ്ഥിതിഗതികള്‍ മനസ്സിലാക്കിയ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

ഇത് മാത്രമല്ല, മറ്റൊരു വീഡിയോയില്‍ അതില്‍ പ്രധാനമന്ത്രി കടന്നു പോകുന്ന വഴിയില്‍ സുരക്ഷയ്‌ക്കായി നിയോഗിക്കപ്പെട്ട പോലീസുകാര്‍ ആള്‍ക്കൂട്ടത്തെ ഒഴിവാക്കുന്നതിനു പകരം പ്രതിഷേധക്കാര്‍ക്കൊപ്പം ചായ കുടിക്കുന്നതും കാണാം. ഇത് പഞ്ചാബ് സര്‍ക്കാരിന്റെയും പഞ്ചാബ് പോലീസിന്റെയും ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തിരിക്കുകയാണ്.

prp

Leave a Reply

*