രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലെ കാര്‍ അപകടത്തില്‍പെട്ട് ആറുപേര്‍ക്ക് പരിക്ക്

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലെ കാര്‍ അപകടത്തില്‍പെട്ട് ആറുപേര്‍ക്ക് പരിക്ക്. കാര്‍ മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 

കാറിലുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ആര്‍ക്കും ഗുരുതര പരിക്കുകളില്ല. രാഷ്ട്രപതി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു.
image (1)

 

രാഷ്ട്രപതിയുടെ വാഹനവ്യൂഹനത്തിന് തൊട്ടുപിന്നിലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമുണ്ടായിരുന്നു. അപകടമുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്ത് ക്യാമ്പ് ചെയ്ത് മമത രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു.image

രാഷ്ട്രപതിയുടെ മക്കളും രക്ഷാപ്രവര്‍ത്തനത്തിന് മമതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ബംഗാളില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു രാഷ്ട്രപതി.

prp

Leave a Reply

*