ഈ മധുരത്തിന് വില 4.3 ലക്ഷം രൂപ; ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് വിപണിയിലിറക്കി

കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് വിപണിയിലിറക്കി. എഫ്‌എംസിജി കമ്ബനിയായ ഐടിസിയാണ് വിലയേറിയ ചോക്ലേറ്റ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡായ ‘ഫാബെല്ല്‌ലെ എക്‌സ്‌ക്വിസിറ്റ്’ ആണ് വില കൂടിയ ഈ ചോക്ലേറ്റ് വിപണിയില്‍ എത്തിച്ചത്.

ഏകദേശം 4.3 ലക്ഷം രൂപയാണ് ഈ മധുരത്തിന്റെ വില. ലോകോത്തര നിലവാരത്തിലുള്ള ചോക്ലേറ്റ് ബ്രാന്‍ഡ് സൃഷ്ടിക്കാനാണ് ഫാബെല്ലെയിലൂടെ ഐടിസി ശ്രമിക്കുന്നത്. ഓര്‍ഡര്‍ ലഭിക്കുന്നതിന് അനുസരിച്ച്‌ ചോക്ലേറ്റ് ലഭിക്കും. ബുധനാഴ്ച മുതല്‍ ചോക്ലേറ്റ് ലഭ്യമാകും.

prp

Leave a Reply

*