പ്രഭുദേവ ബീഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റിനെ രഹസ്യമായി വിവാഹം കഴിച്ചതായി വെളിപ്പെടുത്തല്‍

ചെന്നൈ : കൊറിയോഗ്രാഫറും ഡയറക്ടറുമായ പ്രഭുദേവ ബീഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റിനെ രഹസ്യമായി വിവാഹം കഴിച്ചതായി വെളിപ്പെടുത്തല്‍. സെപ്റ്റംബറില്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞതായി താരവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

പ്രഭുദേവയുടെ മുംബൈയിലെ വസതിയായ ഗ്രീന്‍ ഏക്കറില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദമ്ബതികള്‍ ഇപ്പോള്‍ ചെന്നൈയിലാണ്. ഏതാനും മാസങ്ങളായി വിവാഹം രഹസ്യമായി വച്ചിരിക്കുകയായിരുന്നു പ്രഭുദേവ.

താരത്തിന്റെ പുറം വേദനയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് ഇടയിലാണ് ഇരുവരും പരിജയപ്പെടുന്നത്. കുറച്ചുകാലം ഇരുവരും ഡേറ്റിങ്ങിലായിരുന്നു. ശേഷം ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു.

കഴിഞ്ഞയാഴ്ച പ്രഭുദേവ തന്റെ മരുമകളെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ താരവുമായി അടുത്ത വൃത്തങ്ങള്‍ തള്ളി. ‘ഇല്ല, ആ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. പ്രഭുദേവ ഒരു ഫിസിയോതെറാപ്പിസ്റ്റിനെ വിവാഹം കഴിച്ചു, അവള്‍ അവന്റെ മരുമകളല്ല. ഇപ്പോള്‍ അവര്‍ ചെന്നൈയിലാണ്’- അടുത്ത വൃത്തങ്ങള്‍ ഇന്ത്യാ ടുഡേ.ഇനോട് പറഞ്ഞു.

അതേസമയം, പ്രഭുദേവയില്‍ നിന്നോ മാനേജരില്‍ നിന്നോ ഇതേപ്പറ്റി ഒരു ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

1995 ല്‍ നൃത്ത രംഗത്ത് നിന്നും പരിജയപ്പെട്ട് ഇഷ്ടത്തിലായ റംലത്തിനെയാണ് പ്രഭുദേവ ആദ്യം വിവാഹം കഴിച്ചത്. അന്യമതസ്ഥരായിരുന്നതിനാല്‍ താരത്തെ വിവാഹം കഴിക്കുന്നതിനായി റംലത്ത് മതം മാറിയിരുന്നു. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികള്‍ ഉണ്ടായി. 2008 ല്‍ ക്യാന്‍സര്‍ ബാധിച്ച്‌ മൂത്ത മകന്‍ മരിച്ചു.

2010 ല്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയുമായി പ്രണയത്തിലായി. നടിയുമായിട്ടുള്ള ബന്ധത്തിന്റെ പേരില്‍ റംലത്തുമായി 2011 ല്‍ വേര്‍പിരിഞ്ഞു. അന്ന് നയന്‍താരയെ അറസ്റ്റ് ചെയ്യണമെന്നും തന്റെ ഭര്‍ത്താവിനെ വിട്ട് കിട്ടണമെന്നും കാണിച്ച്‌ റംലത്ത് പരാതികളുമായി രംഗത്ത് വന്നിരുന്നു.

നിരവധി വിവാദങ്ങള്‍ക്ക് ശേഷം പ്രഭുദേവയും നയന്‍താരയും 2012 ല്‍ ബന്ധം അവസാനിപ്പിച്ചു. പ്രഭുദേവയുമായുള്ള ബന്ധം വേര്‍പെടുത്തിയ ഉടന്‍ നയന്‍‌താര ഏതാനും വര്‍ഷങ്ങള്‍ സിനിമ ഉപേക്ഷിച്ചു.

prp

Leave a Reply

*