പ്രഭാത താപനില 3 ഡിഗ്രി, ഊട്ടി വിറയ്ക്കുന്നു

ഇത്തവണത്തെ ധനുമാസ കുളിരില്‍ ഊട്ടി വിറയ്ക്കുന്നു. പ്രഭാതത്തിലെ താപനില 3 ഡിഗ്രിയിലേക്കു താഴ്ന്നു കഴിഞ്ഞു .

പ്രഭാതത്തില്‍ നഗരത്തിലും ഗ്രാമങ്ങളിലും കരിയിലകള്‍ കൂട്ടിയിട്ട് കത്തിച്ച്‌ തീ കായുന്നവരെ ഇവിടെ കാണാം. കമ്ബിളി വസ്ത്രങ്ങള്‍ ധരിച്ചാണ് എല്ലാവരും രാവിലെ പുറത്തിറങ്ങുന്നത്

. തണുപ്പേറിയതോടെ പ്രഭാത സവാരിക്കിറങ്ങുന്നവരുടെ എണ്ണം താരതമ്യേനെ കുറഞ്ഞു തുടങ്ങി. പക്ഷെ പകല്‍ ചൂട് കൂടിയിട്ടുണ്ട്. കനത്ത മഞ്ഞു വീഴ്ച കാര്‍ഷിക മേഖലയില്‍ നാശം വിതച്ചു തുടങ്ങി. തേയില, പച്ചക്കറി കൃഷികളെയാണ് തണുപ്പ് കൂടുതലും ബാധിക്കുന്നത്.

The post പ്രഭാത താപനില 3 ഡിഗ്രി, ഊട്ടി വിറയ്ക്കുന്നു

prp

Leave a Reply

*