പൊ​ലീ​സ് ​ക​സ്റ്​ഡി​യി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍ജി​തം

മ​ണ്ണാ​ര്‍ക്കാ​ട്: പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍നി​ന്നു ചാ​ടി​പ്പോ​യ പ്ര​തി​ക്കാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍ജി​ത​മാ​ക്കി.

മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കൈ​ത​ച്ചി​റ സ്വ​ദേ​ശി ജി​ന്‍റോ​ക്കാ​യാ​ണ് പൊ​ലീ​സ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. പ്ര​ത്യേ​ക സ്​​ക്വാ​ഡ് രൂ​പ​വ​ത്ക​രി​ച്ച്‌ മ​ണ്ണാ​ര്‍ക്കാ​ടും പ​രി​സ​ര​ങ്ങ​ളി​ലും മ​ണ്ണാ​ര്‍ക്കാ​ടി​ന് പു​റ​ത്തു​മാ​യാ​ണ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി എ​ത്തി​ച്ച​പ്പോ​ഴാ​ണ് ജി​ന്‍റോ ര​ക്ഷ​പ്പെ​ട്ട​ത്. പ​രി​ശോ​ധ​ന​ക്കാ​യി ഒ​രു കൈ​യി​ലെ വി​ല​ങ്ങ​ഴി​ച്ച​പ്പോ​ള്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​രെ ത​ള്ളി​മാ​റ്റി ജി​ന്‍റോ ഓ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ കൈ​ത​ച്ചി​റ​യി​ല്‍ എ​ത്തി​യെ​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തി‍െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

prp

Leave a Reply

*