പോപ്പുലര്‍ ഫ്രണ്ട് ക്രൂരത ആ മകള്‍ കരഞ്ഞു ചോദിക്കുന്നു ‘അമ്മേ എന്തു ചെയ്തിട്ടാണ് നമ്മുടെ അച്ഛനെ അവര്‍’ പിണറായിയുടെ ആഭ്യന്തരം എന്ന പരാജയം

രണ്ടു കൊലപാതകങ്ങള്‍. അതില്‍ ആര്‍എസ്‌എസ് നേതാവ് ശ്രീനിനാസന്റേത് കൃത്യമായ ആസൂത്രണത്തോടെയാണ് എന്ന് പൊലീസ് തന്നെ വെളിപ്പെടുത്തുമ്ബോള്‍.

കേരളം കൊലയാളികള്‍ വാഴുന്ന നാടായി മാറുകയാണോ എന്ന സംശയം വളരെ പ്രസക്തമാണ്. ഉറ്റവരെയും ഉടയവരെയും കുറിച്ച്‌ ഈ കൊലയാളില്‍ ചിന്തിക്കുന്നില്ല. ശ്രീനിവാസന്റെ മരണവിവരം അറിഞ്ഞ് വീട്ടിലേക്ക് എത്തുന്ന ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കുമൊക്കെ ഏറെ നോവാകുന്നത് അദ്ദേഹത്തിന്റെ ഏകമകള്‍ നവനീതയുടെ അവസ്ഥയാണ്. അച്ഛന്‍ പോയതറിഞ്ഞ് തളര്‍ന്നുപോയ ആ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. നെഞ്ചുതകര്‍ന്നിരിക്കുകയാണവള്‍.

തിരികെ എത്തിയാലുടന്‍ ടൗണില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞുപോയ അച്ഛന്റെ വരവു കാത്തിരുന്ന നവനീതയെ തേടിയെത്തിയത് ആ അപകട വാര്‍ത്തയായിരുന്നു. ആ വാര്‍ത്ത വിശ്വസിക്കാന്‍ പോലും കഴിയാതിരുന്ന അവള്‍ യാധാര്‍ത്യം മനസ്സിലാക്കിയപ്പോള്‍ അമ്മയോട് ചോദിച്ചത് ”അമ്മാ, അച്ഛന്‍ എന്തു ചെയ്തിട്ടാണ് അവര്‍ ഇങ്ങനെ ചെയ്തത്. എന്നാണ് അച്ഛന്‍ ആരോടും ദേഷ്യപ്പെടാറു പോലുമില്ലല്ലോ’ പിന്നെ എന്തിനാണ് ഈ ക്രൂരത ‘എന്നു പറഞ്ഞുകൊണ്ട് ആ പെണ്‍കുട്ടി നിലവിളിക്കുകയാണ്. ഈ നിലവിളിയ്ക്ക് ആര് ഉത്തരം പറയും. ഏത് പോപ്പുലര്‍ ഫ്രണ്ട് കാരനായാലും അവന്റെ വീട്ടിലും കാണില്ലേ ഈ പ്രായമുള്ളൊരു കുട്ടി. ദൈവത്തിന്റെ സ്വന്തം നാടിന് ഇപ്പോള്‍ കൊലയാളികളുടെ നാട് എന്ന പേരുകൂടി ചാര്‍ത്തിക്കൊടുക്കുകയാണിവര്‍. ഭരണകൂടത്തിന്റെ പിടിപ്പ് കേട് തന്നെയാണ് ഇതിനെല്ലാം കാരണം. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭ്യന്തര വകുപ്പ് പൂര്‍ണ പരാചയമാണ് എന്ന് നേരത്തേ നടന്ന കൊലപാതക പരമ്ബരയോടുകൂടി തെളിയിക്കപ്പെട്ടതാണ്. ഇനിയും ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുമ്ബോള്‍ നമ്മുടെ ആഭ്യന്തര മന്ത്രി കൂടിയായ പിണറായിക്ക് ഇതിനെക്കുറിച്ച്‌ വലിയ ധാരണ ഒന്നു മില്ലെന്നതും ഉറപ്പാകുകയാണ്.

മകളുടെ വേദനയ്ക്ക് പുറമേ ശ്രീനിവാസന്റെ മരണവിവരം അറിഞ്ഞ ഭാര്യ ഗോപികയും കുഴഞ്ഞുവീണു. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഗോപികയെ ചികിത്സയ്ക്ക് ശേഷം തിരികെ വീട്ടിലെത്തിച്ചിട്ടുണ്ട്. പ്രായമായ അച്ഛന്‍ അനന്തകൃഷ്ണനും അമ്മ ഇന്ദ്രാണിയും ഉള്‍പ്പടെയുള്ള കുടുംബത്തെ നോക്കിയിരുന്നത് ശ്രീനിവാസനായിരുന്നു. അവരുടെ ഏക അത്താണിയാണ് ഇവിടെ അതി ക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നത്.

ആലപ്പുഴയില്‍ നടന്ന കൊലപാതകം നമുക്കറിയാം അദേഹത്തെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ എങ്ങനെയാണോ ആസൂത്രണം നടത്തിയത് അതേ രൂപത്തിലാണ് പാലക്കാട്ടെയും കൊലപാതകവും. ശ്രീനിവാസ് കൃഷ്ണയെ കൊലപ്പെടുത്താന്‍ അക്രമികളെത്തിയ ബൈക്കുകളില്‍ ഒന്നിന്റെ ഉടമ ഒരു സ്ത്രീയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വായ്പയെടുക്കാനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയതാണെന്നാണ് ഇതിന്റെ ഉടമയായ സ്ത്രീ പറയുന്നത്. അവര്‍ ബൈക്ക് നല്‍കിയ ആളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ ആദ്യഘട്ട അന്വേഷണം.

ബൈക്കിന്റെ നമ്ബര്‍ ഉപയോഗിച്ചാണ് ഉടമയെ തിരിച്ചറിഞ്ഞത്. മൂന്ന് ബൈക്കുകളിലായി ആറ് പേര്‍ എത്തിയാണ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കുകളുടെ പിന്നില്‍ ഇരുന്ന മൂന്ന് പേര്‍ ഇറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ കൃത്യം നടത്തി മടങ്ങുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നവര്‍ വണ്ടികള്‍ സ്റ്റാര്‍ട്ടാക്കി റോഡില്‍ കാത്തിരുന്നു. ആളുകള്‍ ഓടിയെത്തുന്നതിന് മുന്‍പ് കൃത്യം നടത്തി മൂന്നു പേരും കടയ്ക്ക് പുറത്തെത്തിയതോടെ ഇവരെയും കൊണ്ട് വണ്ടിയെടുത്ത് മേലാമുറി ഭാഗത്തേക്കാണ് പോയ്ത്.

കൊലപാതകത്തിന് പിന്നിലെ കൃത്യമായ ആസൂത്രണമാണ് ഇവിടെ തെളിയിക്കുന്നത്. ഇത്തരത്തില്‍ വാഹനങ്ങള്‍ ഈടായി വാങ്ങി സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്ന സംഘങ്ങള്‍ക്കിടയില്‍ പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐയ്ക്കുമുള്ള സ്വാധീനം കൂടിയാണ് ഇതിലൂടെ വെളിവാകുന്നു.

ആലപ്പുഴയില്‍ രണ്‍ജീത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയ അക്രമികള്‍ ഉപയോഗിച്ചത് പുന്നപ്ര സ്വദേശിനിയായ വത്സല എന്ന വീട്ടമ്മയുടെ പേരിലെടുത്ത സിം കാര്‍ഡ് ആയിരുന്നു. പുന്നപ്ര സ്റ്റേഷനില്‍ നിന്ന് പോലീസുകാര്‍ വീട്ടിലെത്തിയപ്പോഴാണ് ഇതേക്കുറിച്ച്‌ വീട്ടമ്മ അറിയുന്നത്. പഞ്ചായത്ത് അംഗമായ സുല്‍ഫിക്കറിന്റെ കൈയ്യില്‍ പുതിയ സിം കാര്‍ഡ് എടുക്കാന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ ഇയാളുടെയും പ്രദേശത്തെ മൊബൈല്‍ കടക്കാരനായ ബാദുഷയുടെയും അറിവോടെ തീവ്രവാദികളുടെ കൈയ്യില്‍ എത്തുകയായിരുന്നു.

സമാനമായ സ്വഭാവമാണ് പാലക്കാട് കൊലപാതകത്തിലും വ്യക്തമാകുന്നത്. വായ്പയെടുക്കാന്‍ ഈട് നല്‍കിയ ബൈക്ക് എങ്ങനെ ഈ കൊലപാതകികളുടെ കൈയ്യിലെത്തിയെന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ഇത്തരത്തില്‍ പണം നല്‍കുന്നവരും സാമൂഹ്യവിരുദ്ധ ശക്തികളുമായുളള ബന്ധം ഉള്‍പ്പെടെ പോലീസ് പരിശോധിക്കുമെന്നാണ് വിവരം.

അതേസമയം പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഉള്ളവരാണ് കേസിലെ പ്രതികളെന്നാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച ബൈക്കുകളിലൊന്നിന്റെ നമ്ബര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നമ്ബര്‍ കിട്ടിയത്. ബൈക്കിന്റെ ഉടമ സ്ത്രീയാണെന്നാണ് കണ്ടെത്തല്‍. പത്ത് എസ് ഡി പി ഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.

കൊലപാതകം നടത്തിയ രീതി. മൂന്നുപേര്‍ കടയിലേക്ക് കയറിപ്പോവുകയായിരുന്നു ഇവരാണ് കൊലപാതകം നടത്തിയത്. മറ്റു മൂന്നുപേര്‍ ബൈക്ക് സ്റ്റാര്‍ട്ട് ആക്കി പുറത്ത് കാത്തിരുന്നു. അതിവേഗം തന്നെ ശ്രീനിവാസനെ വെട്ടിവീഴ്ത്തിയ ശേഷം ബൈക്കുകളില്‍ കയറി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

prp

Leave a Reply

*