നടിയാക്രമിക്കപ്പെട്ട കേസ്; ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ അനങ്ങിയാല്‍ പോലും പിടിവീഴും, പേശികളുടെ ചലനം പോലും ക്യാമറകള്‍ ഒപ്പിയെടുക്കും; ചോദ്യം ചെയ്യല്‍ നടപടികള്‍ വിശദീകരിച്ച്‌ ബാലചന്ദ്രകുമാര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍ക്കും സാക്ഷികള്‍ക്കും ഇനി രക്ഷയില്ല. അതി നിര്‍ണ്ണായകമായ മണിക്കൂറുകളാണ് ഇനി വരാനിരിക്കുന്നത്.

അതിനിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ കൂടി ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

അതായത്, അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ചോദ്യംചെയ്യല്‍ നടപടികളാണ് കേസുമായി ബന്ധപ്പെട്ടവരെ കാത്തിരിക്കുന്നത് എന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്ന വ്യക്തിയുടെ ചെറിയ അനക്കങ്ങള്‍ പോലും സസൂക്ഷ്മം നിരീക്ഷിക്കുമെന്നും വ്യക്തിയുടെ പേശികള്‍ക്ക് സംഭവിക്കുന്ന വ്യത്യാസം പോലും ഷൂട്ട് ചെയ്യാന്‍ പ്രത്യേക ക്യാമറയുണ്ടെന്നുമാണ് ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നിലവില്‍ ബാലചന്ദ്രകുമാര്‍, ദിലീപിന്റെ സഹോദരി ഭര്‍ത്താവായ സുരാജ്, അനിയന്‍ അനൂപ്, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കുന്നത്. അതേസമയം സുരാജിനേയും അനൂപിനേയും ശരത്തിനേയും ചോദ്യം ചെയ്തതിന് ശേഷമായിരിക്കും കാവ്യാമാധവനെ ചോദ്യം ചെയ്യുക എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.

കാവ്യയെ കുറിച്ച്‌ സുരാജിനും അനൂപിനും പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകുമെന്നും അതുകൊണ്ട് എല്ലാവര്‍ക്കും ശേഷം ഏറ്റവും ഒടുവിലാകും കാവ്യയെ ചോദ്യം ചെയ്യുക എന്നും ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി.

അതേസമയം ഈ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അനൂപിനും സുരാജിനും വീണ്ടും അന്വേഷണ സംഘം നോട്ടീസ് അയച്ചിട്ടുണ്ട്. നാളെ രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാവാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ദിലീപിന്റെ ഫോണില്‍ നിന്നും ലഭിച്ച ശബ്ദസന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അനൂപിനെയും സുരാജിനെയും വീണ്ടും ചോദ്യം ചെയ്യുന്നത്.

നേരത്തെ ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. ഇവര്‍ സ്ഥലത്തില്ലെന്ന മറുപടിയാണ് അഭിഭാഷകര്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്.

കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാവാനാണ് ശരത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

prp

Leave a Reply

*