‘സല്‍മാന്‍ഖാന്‍റെ സഹായത്താല്‍ ജീവിതം തിരിച്ചുപിടിച്ചു’; നന്ദിയറിയിച്ച് പൂജ ദഡ്വാള്‍

മുംബൈ: ക്ഷയരോഗം ബാധിച്ച്‌ ശയ്യാവലംബിയായി മരണത്തെ മുഖാമുഖം കണ്ട ബോളിവുഡ് നടി പൂജ ദഡ്വാള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത് ബോളിവുഡ്ഡിലെ പ്രിയപ്പെട്ട നടന്‍ സല്‍മാന്‍ഖാനാണ്.

വീര്‍ഗതി എന്ന ചിത്രത്തില്‍ സല്‍മാന്‍റെ നായികയായിരുന്നു പൂജ. അസുഖത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന സമയത്ത് പൂജ സഹായം ആവശ്യപ്പെട്ട് സല്‍മാന് വീഡിയോ സന്ദേശം അയച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സല്‍മാന്‍റെ സഹായം പൂജയെ തേടിയെത്തുകയും ചെയ്തു.

ഇപ്പോള്‍ സല്‍മാനോട് നന്ദി പറഞ്ഞ് പൂജ രംഗത്തെത്തിയിരിക്കുന്നു. വീട്ടുകാരും കൂട്ടുകാരും ഉപേക്ഷിച്ച്‌ മരണാസന്നനിലയിലായിരുന്ന താന്‍ ആ അഗ്നിപരീക്ഷയില്‍ നിന്നും രക്ഷപ്പെട്ടത് സല്‍മാന്‍ കാരണമാണെന്ന് പൂജ വ്യക്തമാക്കുന്നു.

prp

Related posts

Leave a Reply

*