തിരുവനന്തപുരം: നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സാമൂഹികവിരുദ്ധനെ പിടിക്കാനെത്തിയ പൊലീസിന് നേരെ പ്രതി പടക്കമെറിഞ്ഞ് രക്ഷപ്പെട്ടു. കൊച്ചുവേളി വിനായക നഗറിലായിരുന്നു സംഭവം. പേട്ട സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ മൂന്നുപേര്‍ എത്തിയ വാഹനത്തിന് നേരെയായിരുന്നു അക്രമം.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കൊച്ചുവേളി വിനായക നഗര്‍ ആയിരംതോപ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ജാംങ്കോ കുമാറെന്ന് വിളിക്കുന്ന അനില്‍കുമാറിനായി (37) പൊലീസ് തിരച്ചില്‍ തുടങ്ങി. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. നിരവധി കേസുകളില്‍ പ്രതിയായ ജാംങ്കോ കുമാറിനും സഹോദരനുമെതിരെ നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലെത്തത്തിയത്. ഇതോടെ കുമാറും സംഘവും ചേര്‍ന്ന് പൊലീസ് ജീപ്പിന് നേരെ പടക്കമെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞവര്‍ഷം യുവാവിനെ പടക്കമെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ഉള്‍പ്പെടെ ജാംങ്കോ കുമാറിനും സഹോദരനും എതിരെ വലിയതുറ, പേട്ട സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

