പോലീസിന്‍റെ സഹായത്തിനായി ഇനി വിളിക്കേണ്ട നമ്പർ 100 ന്
പകരം 112 ആക്കി. നാലുമാസത്തിനകം ഇത് സംസ്ഥാനത്ത് സജ്ജമാകും. നാഷണൽ എമർജൻസി റെസ്പോൻഡ്‌സ് സിസ്റ്റത്തിന്‍റെ ഭാഗമായാണ് രാജ്യം മുഴുവൻ ഒറ്റനമ്പർ പദ്ധതി നടപ്പാക്കുന്നതെന്ന് ഡി ജി പി ലോകനാഥ് ബെഹ്റ അറിയിച്ചു. പോലീസിന് ലഭിക്കുന്ന ഫോണ്‍വിളികളില്‍ ഏറ്റവും കുറഞ്ഞസമയത്ത് സഹായമെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി 36 കോള്‍ സെന്ററുകള്‍ സജ്ജമാക്കും.


