അറിയണം പിണറായിയെ: ഡോക്യുമെന്‍ററി പ്രകാശനം ചെയ്തു

ജനങ്ങളുടെ മനസ്സറിയുന്ന പിണറായി വിജയനെന്ന നേതാവിന്‍റെ ജീവിതവീധികള്‍ വരച്ചിട്ട് ‘യുവതയോട്– അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്‍ററി. ഇ എം എസ് സാംസ്കാരിക കേന്ദ്രം നിര്‍മ്മിച്ച  ഡോക്യുമെന്‍ററിയില്‍  നിര്‍മിച്ചത് പിണറായിയെന്ന യഥാര്‍ഥ മനുഷ്യനെയാണ് വരച്ചുകാട്ടുന്നത്.

pinarayi-vijayanപ്രൊഫ. എന്‍ മുകുന്ദന്‍, കെ വി ബാലന്‍, കെ പി ശ്രീമതി ടീച്ചര്‍, എ ബാലകൃഷ്ണന്‍, ദാമോദരന്‍ മാസ്റ്റര്‍, നാരായണന്‍ മാസ്റ്റര്‍, തുടങ്ങി 20 പേരുടെ ഓര്‍മകളില്‍നിന്നാണ് ഡോക്യുമെന്‍ററി പൂര്‍ത്തിയാകുന്നത്. കെ ആര്‍ സുഭാഷാണ് സംവിധാനം. റിബിലാഷ് നിര്‍മാണം നിര്‍വഹിച്ചു.

എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഡോക്യുമെന്‍ററി സിഡി സംവിധായകന്‍ രഞ്ജിതിന് നല്‍കി പ്രൊഫ. എം കെ സാനു പ്രകാശനം ചെയ്തു. പിണറായി വിജയനും സന്നിഹിതനായി. സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് അധ്യക്ഷനായി. ഇ എം എസ് സാംസ്കാരിക കേന്ദ്രം  സെക്രട്ടറി അഡ്വ. എം അനില്‍കുമാര്‍, ഡോ. സി കെ രാമചന്ദ്രന്‍, സംവിധായകന്‍ ആഷിക് അബു, നടന്‍ ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. പി ആര്‍ റെനിഷ് സ്വാഗതവും റിബിലാഷ് നന്ദിയും പറഞ്ഞു. ഡോക്യുമെന്‍ററിയുടെ ആദ്യ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു.

prp

Related posts

Leave a Reply

*