ഫോട്ടോ കിട്ടിയാല്‍ മോന്‍കുട്ടന്റെ സ്വഭാവം മാറും, കൂട്ടുകാരിയെ പീഡിപ്പിച്ചത് നിരവധി തവണ

പത്തനംതിട്ട : സൗഹൃദത്തില്‍ ഒരുമിച്ചുള്ള ഫോട്ടോ എടുത്ത് കൈക്കലാക്കിയശേഷം, ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍.

കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് റോസ് ഹൗസില്‍ യേശുദാസിന്റെ മകന്‍ അരുണ്‍.എസ് (മോന്‍കുട്ടന്‍ – 33) ആണ് കൊടുമണ്‍ പൊലീസിന്റെ പിടിയിലായത്.

2020 ഡിസംബറിലാണ് ആദ്യം യുവതിയെ വീടിനു സമീപമുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ എത്തിച്ച്‌ പീഡിപ്പിച്ചത്. തുടര്‍ന്ന്, 2021 ജനുവരിയില്‍ അടൂരുള്ള ലോഡ്ജിലെത്തിച്ച്‌ ദേഹോപദ്രവം ഏല്‍പ്പിച്ചശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പിന്നീടുള്ള കാലയളവിലും യുവതിയെ ലൈംഗിക വേഴ്ചയ്ക്കായി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.ശല്യം തുടര്‍ന്നപ്പോള്‍ ഗത്യന്തരമില്ലാതെ യുവതി കൊടുമണ്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.

തുടര്‍ന്ന്, വനിതാ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത്, യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.യുവാവിനെ അങ്ങാടിക്കല്‍ തെക്ക് നിന്ന് കസ്റ്റഡിയില്‍ എടുത്തു. കുറ്റസമ്മതം നടത്തിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊടുമണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഘത്തില്‍ എസ്.ഐ രതീഷ്, എസ് സി പി ഓമാരായ അന്‍സര്‍, വിനീത്, സി പി ഓ മാരായ പ്രദീപ്, സിന്ധു, അജിത്, ജിതിന്‍ എന്നിവരുമുണ്ട്.

prp

Leave a Reply

*