പോപ്പുലര്‍ ഫ്രണ്ട് നിരോധം: ആലുവയില്‍ കേന്ദ്രസേന; ആര്‍.എസ്.എസ് കാര്യാലയത്തിനും നേതാക്കള്‍ക്കും സുരക്ഷ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ആലുവയില്‍ കേന്ദ്രസേനയെ വിന്യസിച്ചു.

ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് ആര്‍.എസ്.എസ് കാര്യാലയത്തില്‍ അടക്കം സുരക്ഷ ഏര്‍പ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീഷണിയുള്ള ആര്‍.എസ്.എസ് നേതാക്കള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. പള്ളിപ്പുറത്തെ സി.ആര്‍.പി.എഫ് ക്യാംപില്‍ നിന്നുള്ള 15 അംഗ സംഘമാണ് ആര്‍.എസ്.എസ് കാര്യാലയത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘവും സ്ഥലത്തെത്തിയിരുന്നു.

പി.എഫ്.ഐ കേന്ദ്രങ്ങളിലെ റെയ്ഡിനും നേതാക്കളുടെയും പ്രവര്‍ത്തകരുടെയൂം അറസ്റ്റിനും പിന്നാലെയാണ് സംഘടന കേന്ദ്രസര്‍ക്കാര്‍ ഇന്നു പുലര്‍ച്ചെ നിരോധിച്ചത്. ഇതിനു പിന്നാലെ എറണാകുളം ജില്ലയില്‍ സുരക്ഷയ്ക്കയി കേന്ദ്രസേനയും രഹസ്യ പോലും എത്തുകയായിരുന്നു. മധ്യകേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ അടച്ചുപൂട്ടുന്നതിനു മുന്നോടിയായി പ്രധാന നഗരങ്ങളിലെല്ലാം കേന്ദ്രസേനയെ വിന്യസിച്ചു.

ഡല്‍ഹിയില്‍ നിന്നുള്ള സംഘമുള്‍പ്പെടെ സിആര്‍പിഎഫിന്റെ മൂന്ന് സംഘങ്ങളാണ് എത്തിയിരിക്കുന്നത്.

prp

Leave a Reply

*