ഇന്ധനം വാങ്ങാന്‍ നെട്ടോട്ടമോടി ജനങ്ങള്‍; യുഎഇയില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് ഇന്ന് പ്രാബല്യത്തില്‍

ഇന്ന് മുതല്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നതിനാല്‍ യുഎഇയില്‍ ഇന്ധനം വാങ്ങാന്‍ ജനങ്ങളുടെ ഓട്ടം.

കഴിഞ്ഞ രണ്ടു മാസങ്ങളായി കുറഞ്ഞ പെട്രോള്‍ വില ഫെബ്രുവരി ഒന്ന് മുതല്‍ ലിറ്ററിന് 27 ഫില്‍സ് വരെ വര്‍ദ്ധിക്കും. ഡീസലിന് 9 ഫില്‍സും വില വര്‍ദ്ധനയുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ഏറ്റവും കുറഞ്ഞത് 50 ഫില്ലുകളാണ് പെട്രോള്‍ വിലയില്‍ കുറവ് വന്നത്. Cars queue up outside gas station in uae

2015 ഓഗസ്റ്റിലാണ് ഇന്ധന വില നിര്‍ണയിക്കുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ യുഎഇ കൊണ്ടുവന്നത്. തുടര്‍ന്ന് അന്താരാഷ്‍ട്ര വിപണിയിലെ എണ്ണ വിലയ്‍ക്ക് അനുസൃതമായാണ് യുഎഇയിലെ പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. ഇതിനായി ഊര്‍ജ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക കമ്മിറ്റിയും രാജ്യത്ത് നിലവിലുണ്ട്. ഈ കമ്മിറ്റി എല്ലാ മാസവും ഇന്ധനങ്ങളുടെ പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിക്കും. യുഎഇയില്‍ റീട്ടെയില്‍ ഇന്ധന വില 2022 ജൂലൈയില്‍ എക്കാലത്തെയും ഉയര്‍ന്ന വിലയിലേക്ക് എത്തിയിരുന്നു.

ഫെബ്രുവരി മാസത്തേക്കുളള ഇന്ധനവില രാജ്യത്തെ ഫ്യുവല്‍ പ്രൈസിങ് കമ്മിറ്റിയാണ് പുറത്തുവിട്ടത്. സൂപ്പര്‍ 98 പെട്രോളിന്റെ വില 2.78 ദിര്‍ഹത്തില്‍ നിന്ന് 3.05 ദിര്‍ഹമാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ജനുവരിയില്‍ 2.67 ദിര്‍ഹമായിരുന്ന സ്‍പെഷ്യല്‍ 95 പെട്രോളിന് ജൂലൈ മാസത്തില്‍ 2.93 ദിര്‍ഹമായിരിക്കും വില. ഇ-പ്ലസ് പെട്രോളിന് 2.86 ദിര്‍ഹമായിരിക്കും ഫെബ്രുവരിയില്‍ നല്‍കേണ്ടി വരിക വില. ജനുവരിയില്‍ ഇത് 2.59 ദിര്‍ഹമായിരുന്നു. ഡീസല്‍ വിലയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ജനുവരിയില്‍ 3.29 ദിര്‍ഹമായിരുന്ന ഡീസല്‍ വില 3.38 ദിര്‍ഹമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

prp

Leave a Reply

*