പെട്രോള്‍ അടിക്കുന്ന മെഷീന്‍ കേടായി, ജീവനക്കാരെ പൊതിരെ തല്ലി, പെട്രോള്‍ പമ്ബ് തകര്‍ത്ത് യുവാക്കളുടെ വിളയാട്ടം

മലപ്പുറം: പെട്രോള്‍ അടിക്കേണ്ട മെഷീന്‍ കേടായെന്ന് അറിയിച്ചതിന് യുവാക്കള്‍ പമ്ബില്‍ അക്രമം അഴിച്ചുവിട്ടു.

പരപ്പനങ്ങാടി കൂട്ടുമൂച്ചിയിലെ പെട്രോള്‍ പമ്ബിലാണ് സംഭവം. ബുധനാഴ്‌ച പകല്‍ പമ്ബിലെത്തിയ യുവാക്കളോട് മെഷീന്‍ കേടായതിനാല്‍ അടുത്ത പമ്ബില്‍ നിന്ന് പെട്രോളടിക്കാന്‍ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലഹരിയിലായിരുന്ന ചെട്ടിപ്പെട്ടി സ്വദേശികളായ യുവാക്കള്‍ക്ക് ഇത് തീരെ ഇഷ്‌ടമായില്ല. ഇവര്‍ അന്യസംസ്ഥാനക്കാരായ പമ്ബ് തൊഴിലാളികളെ അസഭ്യം പറഞ്ഞു.

ഇത് ചോദ്യം ചെയ്‌ത മറ്റ് ജീവനക്കാരെ യുവാക്കള്‍ അസഭ്യം പറയുകയും പമ്ബ് മാനേജരുടെ മുറിയില്‍ കയറി അക്രമം നടത്തുകയും ചെയ്‌തു. വാഹനത്തിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാനേജരുടെമേല്‍ വണ്ടിയോടിച്ച്‌ കയ‌റ്റാന്‍ ശ്രമിച്ചു. തുടര്‍ന്ന് പമ്ബിലുള‌ളവര്‍ ചേര്‍ന്ന് ഇവരെ തടഞ്ഞുനിര്‍ത്തി പരപ്പനങ്ങാടി പൊലീസിലേല്‍പ്പിച്ചു. യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

prp

Leave a Reply

*