
ഡല്‍ഹി: രാജ്യത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 0.05 പെെസയും ഡീസലിന് 0.13 പെെസയുമാണ് വര്‍ധിച്ചത്. നിലവില്‍ ഡല്‍ഹിയില്‍ പെട്രോളിന്റെ വില 80.43 രൂപയും ഡീസലിന് 80.53 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന്റെ വില 80.69 രൂപയും ഡീസലിന് 76.33 രൂപയുമായി.കഴിഞ്ഞ 23 ദിവസത്തിനിടെ പെട്രോളിന് 9.18 രൂപയും ഡീസലിന് 10.54 രൂപയുമാണ് വര്‍ധിച്ചത്.
