ഇ​ന്ത്യ-​നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യി​ലൂ​ടെ ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു ക​യ​റാ​ന്‍ സാ​ധ്യ​ത; ബി​ഹാ​റി​ല്‍ ജാഗ്രത നിര്‍ദേശം


പാ​റ്റ്ന: ഇ​ന്ത്യ-​നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യി​ലൂ​ടെ ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബി​ഹാ​റി​ല്‍ അ​തീ​വ ജാ​ഗ്ര​ത നി​ര്‍​ദേ​ശം പുറപ്പെടുവിച്ചു. താ​ലി​ബാ​ന്‍, ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞ​ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യത്തിന്‍റെ പ​രീ​ശി​ല​നം നേടിയ അ​ഞ്ച്, ആ​റ് താ​ലി​ബാ​ന്‍, ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രെ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ ഐ​എ​സ് ശ്ര​മി​ക്കു​ന്ന​താ​യാ​ണ് വിവരം. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ​യും ബി​ജെ​പി നേ​താ​ക്ക​ളു​ടെ​യും പേ​രു​ക​ള്‍ അടക്കമുള്ള ഭീ​ഷ​ണി ക​ത്തും ക​ഴി​ഞ്ഞ ദി​വ​സം എ​ന്‍​ഐ​എ​യ്ക്ക് ല​ഭി​ച്ചി​രു​ന്നു. ഇതേ തുടര്‍ന്ന് ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

prp

Leave a Reply

*